11 bikes were damaged when the out of control car hit image

നിയന്ത്രണം വിട്ട കാർ ഇടിച്ച് 11ബൈക്കുകൾ തകർന്നു (Koyilandy)

hop thamarassery poster
Koyilandy: നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തു. 11 ബൈക്കുകള്‍ തകര്‍ന്നു. ഭാഗ്യത്തിനാണ് ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം. Kozhikode നിന്നു Vadakara യിലേക്ക് പോവുകയായിരുന്ന കെ എല്‍ 18 9798 നമ്പര്‍ വാഗ്‌നര്‍ കാറാണ് ഇടിച്ചത്. കാര്‍ ഓടിച്ച ആള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. പോലീസെത്തി കാര്‍ സ്റ്റേഷനിലെക്ക് മാറ്റി. നിരവധി പേര്‍ സഞ്ചരിക്കുന്ന ദേശീയ പാതയില്‍ വന്‍ അപകടമാണ് ഒഴിവായത്. ബൈക്കും സ്‌കൂട്ടറുമൊക്കെ പാര്‍ക്ക് ചെയ്ത് ആളുകള്‍ പോയതിനാലാണ് ആളപായം ഒഴിവായത്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test