Thamarassery: അയൽപക്കത്തെ വീട്ടിലെത്തി 12 കാരിക്കു നേരെ നിരന്തരം നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി കളത്തിങ്ങൽ വീട്ടിൽ മുജീബ് ( 42)നെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
ആറാം ക്ലാസുകാരിയെ സ്കുളിൽ വെച്ച് കൗൺസിലിംഗ് നടത്തിയപ്പോഴാണ് വിവരം പുറത്ത് പറഞ്ഞത്, തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും, അവർ പോലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
2023-ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെത്തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിലും പിന്നീട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല. കഴിഞ്ഞമാസം സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടി അധ്യാപികയെ ദുരനുഭവം അറിയിച്ചതോടെ സ്കൂളധികൃതർ വിഷയം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ചെൽഡ് ലൈൻ അധികൃതരും പിന്നീട് മജിസ്‌ട്രേറ്റും ബാലികയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് Thamarassery പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.