എലത്തൂരിൽ (Elathur) പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

HOP UAE VISA FROM 7300 INR - BANNER
Elathur: പുതിയാപ്പയിൽ പതിനേഴുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കാമ്പുറം ബീച്ചിലെ സച്ചിദാനന്ദന്റെ മകൻ ശ്രീരാ​ഗാണ് മരിച്ചത്. പുതായാപ്പയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ പുത്തൂരിലെ അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീരാഗ്. 

കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ശ്രീരാഗ് എത്തിയത്. കുടെവന്ന കുട്ടികളാണ് ശ്രീരാ​ഗ് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. 

ഉടനെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Community Verified icon
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test