കഞ്ചാവുമായി പിടിച്ചു; എക്‌സൈസ് സംഘത്തെ ആക്രമിച്ചു; ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം (Koyilandy)
Kozhikode: ലഹരി മരുന്നുമായി പിടിക്കപ്പെട്ട പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തു. Koyilandy പെരുവട്ടൂരിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീനാണ് പരാക്രമം കാട്ടിയത്. കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ Koyilandy താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷ് എകെ, ഷിജു […]
മാനന്തവാടി-മൈസൂര്‍ റോഡ് ഇനി മുതല്‍ മിന്നു മണി റോഡ് എന്ന പേരില്‍ അറിയപ്പെടും (Minnumani Road)
Wayanad: മാനന്തവാടി-മൈസൂര്‍ റോഡ് ഇനി മുതല്‍ Minnumani Road എന്ന പേരില്‍ അറിയപ്പെടും. വനിതാ ക്രിക്കറ്റില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ മിന്നു മണിയുടെ പ്രകടന മികവില്‍ മാനന്തവാടി മുനിസിപ്പല്‍ ഭരണ സമിതി യോഗം ചേര്‍ന്നാണ് റോഡിന്റെ പേരുമാറ്റാന്‍ തീരുമാനിച്ചത്. ആദ്യ രാജ്യാന്തര ട്വന്റി-20 മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം. ആദ്യ മത്സരത്തില്‍ തന്നെ മകള്‍ക്ക് വിക്കറ്റ് നേടാന്‍ ആയതിന്റെ സന്തോഷം മാതാപിതാക്കളായ വസന്തയ്ക്കും മണിക്കും ഇപ്പോഴുമുണ്ട്. […]
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: യുവാവ് പിടിയിൽ (Nedumbassery)
Kochi: Nedumbassery വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലിയാണ് വിമാനത്താവളത്തിൽ ഭീതിയുയർത്തിയത്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. സി.ഐ..എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്നറിഞ്ഞത്. തുടർന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. വ്യാജഭീഷണി മുഴക്കിയ അബ്ദുല്ലയെ പൊലീസിന് കൈമാറും.