Mananthavadi-Mysore Road will henceforth be known as Minnumani Road. image

മാനന്തവാടി-മൈസൂര്‍ റോഡ് ഇനി മുതല്‍ മിന്നു മണി റോഡ് എന്ന പേരില്‍ അറിയപ്പെടും (Minnumani Road)

hop thamarassery poster

Wayanad: മാനന്തവാടി-മൈസൂര്‍ റോഡ് ഇനി മുതല്‍ Minnumani Road എന്ന പേരില്‍ അറിയപ്പെടും. വനിതാ ക്രിക്കറ്റില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ മിന്നു മണിയുടെ പ്രകടന മികവില്‍ മാനന്തവാടി മുനിസിപ്പല്‍ ഭരണ സമിതി യോഗം ചേര്‍ന്നാണ് റോഡിന്റെ പേരുമാറ്റാന്‍ തീരുമാനിച്ചത്.

ആദ്യ രാജ്യാന്തര ട്വന്റി-20 മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം. ആദ്യ മത്സരത്തില്‍ തന്നെ മകള്‍ക്ക് വിക്കറ്റ് നേടാന്‍ ആയതിന്റെ സന്തോഷം മാതാപിതാക്കളായ വസന്തയ്ക്കും മണിക്കും ഇപ്പോഴുമുണ്ട്. മിന്നുവിന്റെ വീട്ടുകാരും നാട്ടുകാരും മത്സരം കണ്ടത് മൊബൈല്‍ ഫോണിലൂടെയാണ്.

ബംഗ്ലാദേശിന്റെ ബാറ്റിംഗ് പൂര്‍ത്തിയാകുന്നതിനിടെ എം എല്‍ എ ഓര്‍ക്കേണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാരും മിന്നുവിന്റെ വീട്ടിലെത്തിയിരുന്നു. മിന്നുവിന്റെ അടുത്ത പ്രകടനത്തിനായി നാട് കാത്തിരിക്കുകയാണ്

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test