Kozhikode: ലഹരി മരുന്നുമായി പിടിക്കപ്പെട്ട പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തു. Koyilandy പെരുവട്ടൂരിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീനാണ് പരാക്രമം കാട്ടിയത്.
കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്ന് കഞ്ചാവും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ Koyilandy താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷ് എകെ, ഷിജു ടി രാകേഷ്ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതിയും അതേ ആശുപത്രിയില്‍ ചികിത്സയിലാണ്