വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ (Kollam)
Kollam: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലത്ത് യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് അറസ്റ്റിലായത്. റാങ്ക്ലിസ്റ്റ് അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി.എസ്.സിയും വ്യക്തമാക്കി. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്കെത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ പൊലീസ് പിടിയിലായിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന്റെ പേരിൽ നിഖിൽ തോമസ് എന്ന വിദ്യാർത്ഥിയെയും പൊലീസ് അറസ്റ്റ് […]
എം ഡി എം എയുമായി യുവാവ് പിടിയില്‍ (Kozhikode)
Kozhikode: കോഴിക്കോട് വന്‍ ലഹരിവേട്ട. 300 ഗ്രാം എം ഡി എം എ യുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനനപരിശോധനയിലാണ് പ്രതി പിടിയിലായത്. കാറില്‍ നിന്നാണ് ആദ്യം എംഡിഎംഎ പിടിച്ചെടുത്തത്. പിന്നീട് പൊലീസ് ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അവിടെ നിന്ന് 201 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ബംഗളൂരുവില്‍ നിന്ന് വില്‍പ്പനക്കായാണ് രാസലഹരി എത്തിച്ചതെന്നാണ് […]
അങ്കമാലി ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ (Angamali)
Kochi: എറണാകുളം Angamali മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യിൽ കരുതിയ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ […]
ചാത്തമംഗലത്തുനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി (Chathamangalam)
Kozhikode: ചാത്തമംഗലത്തുനിന്നു ശനിയാഴ്ച രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. Chathamangalam കടാട്ട് ജമീല (55) ആണു മരിച്ചത്. വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ ചെത്തുകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്ത് ചെരിപ്പ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി കുടുംബാംഗങ്ങൾക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറങ്ങാനായി പോയ ജമീലയെ രാവിലെ കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം […]
തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം
Kozhikode: രാജ്യത്ത് തക്കാളി വില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ധനവിന് വഴിവെച്ചിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. മഴക്കാലത്ത് കൂടുതല്‍ തക്കാളി ചെടികള്‍ വെക്കാനും സാധിക്കില്ല. അതുകൊണ്ട് വരും ആഴ്ചകളിലും തക്കാളിവില ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ജൂലൈ-ആഗസ്റ്റ്, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് തക്കാളി ഉല്‍പദാനം ഏറ്റവും കുറയുന്നത്. ഇത് വരും […]