fbpx
The woman was arrested for trying to obtain a government job by forging documents image

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ (Kollam)

hop holiday 1st banner

Kollam: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലത്ത് യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് അറസ്റ്റിലായത്. റാങ്ക്ലിസ്റ്റ് അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി.എസ്.സിയും വ്യക്തമാക്കി. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്കെത്തിയത്.

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ പൊലീസ് പിടിയിലായിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന്റെ പേരിൽ നിഖിൽ തോമസ് എന്ന വിദ്യാർത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നതായുള്ള ആക്ഷേപം ശരിവെക്കുകയാണ് ഓരോ പുതിയ സംഭവുമെന്നാണ് ജനം പറയുന്നത്.

weddingvia 1st banner