fbpx
Youth arrested with MDMA (Kozhikode) image

എം ഡി എം എയുമായി യുവാവ് പിടിയില്‍ (Kozhikode)

hop holiday 1st banner

Kozhikode: കോഴിക്കോട് വന്‍ ലഹരിവേട്ട. 300 ഗ്രാം എം ഡി എം എ യുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനനപരിശോധനയിലാണ് പ്രതി പിടിയിലായത്. കാറില്‍ നിന്നാണ് ആദ്യം എംഡിഎംഎ പിടിച്ചെടുത്തത്. പിന്നീട് പൊലീസ് ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അവിടെ നിന്ന് 201 ഗ്രാം എംഡിഎംഎയും കണ്ടെത്തി.

ബംഗളൂരുവില്‍ നിന്ന് വില്‍പ്പനക്കായാണ് രാസലഹരി എത്തിച്ചതെന്നാണ് ശിഹാബ് പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ ഇടനിലക്കാരന്‍ വഴിയാണ് വില്‍പ്പന നടത്തുന്നതെന്നും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ഏതാണ്ട് പതിനെട്ട് ലക്ഷത്തോളം വിലവരും

weddingvia 1st banner