കോഴിക്കോട് നിന്ന് ഒമാനിലെ Maskat ലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
Karipur: Kozhikode നിന്ന് ഒമാനിലെ Maskat ലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. 162 യാത്രക്കാരുമായി കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് ആശങ്കകൾക്കൊടുവിൽ തിരിച്ചിറക്കിയത്. മസ്കത്തിലേക്കു പോയ ഡി വൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9 16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. ഒമാൻ എയർവേയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീർക്കാനായി കരിപ്പൂർ വിമാനത്താവളത്തിനു മുകളിൽ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിന്റെ വെതർ റഡാറിലാണ് തകരാർ. യാത്രക്കാർ […]
ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് അജ്ഞാതൻ: വൈറലായി അധ്യാപകന്റെ Facebook കുറിപ്പ്
Kozhikode: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് രണ്ടു നാണയത്തുട്ടുകളോടൊപ്പം അജ്ഞാതൻ വച്ചിട്ടുപോയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽനിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ് ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. Kozhikode ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലിനാണ് രസകരമായ അനുഭവമുണ്ടായത്. അദ്ദേഹം Facebook പോസ്റ്റിൽ പങ്കുവച്ച കുറിപ്പാണ് […]
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് (Poonoor)
Poonoor: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ബാലുശ്ശേരി ഭാഗത്ത് നിന്നും Thamarassery ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതി പോസ്റ്റും കാർ പാർക്കിംഗ് ഷെഡും തകർത്തു. പരുക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന് ശേഷം മഴ പെയ്താൽ ഈ റൂട്ടിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ഹൃദയാഘാതം: തിരൂരങ്ങാടി സ്വദേശി ഒമാനിൽ നിര്യാതനായി (Maskat)
Maskat: ഹൃദയാഘാതത്തെ തുടർന്ന് Malappuram സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫി(44) ആണ് മസ്കത്തിൽ മരിച്ചത്. അൽ ഖുവൈറിറിലെ ഇസ്തംബൂൾ ഷോപ്പിലെ ജീവനക്കാരനായിരുന്നു. മതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കൾ: അൽസാബിത്ത്, അൽഫാദി, റിള. മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ.ടി. മുഹമ്മദ്കുട്ടിയുടെ മകനാണ്. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു,സമീപം ആളില്ലാത്തതിനാൽ അപകടം ഒഴിവായി (Mukkam)
Mukkam: പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ വാഷിംഗ് മെഷീനും വസ്ത്രങ്ങളുമെല്ലാം ചിതറിത്തെറിച്ചു. വാഷിംഗ് മെഷീനിന്റെ വയറുകളും പൈപ്പുകളുമെല്ലാം നശിച്ചിട്ടുണ്ട്. Kozhikode ജില്ലയിലെ മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരി ജംഗ്ഷനിലാണ് സംഭവം. മാധ്യമപ്രവർത്തകനായ ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകട സമയത്ത് വാഷിംഗ് മെഷീന് സമീപം ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. നാല് വർഷമാണ് വാഷിംഗ് മെഷീന്റെ പഴക്കം. വാഷിംഗ് മെഷീനിന്റെ വയർ എലി കരണ്ട് തിന്ന് ഷോർട്ട് സർക്യൂട്ട് […]
കയാക്കിംഗ് കാണാൻ ഉല്ലാസയാത്ര ഒരുക്കി KSRTC
Kozhikode: കോടഞ്ചേരിയിലെ മലബാർ റിവർ ഫെസ്റ്റിവെലിന്റെ ഭാഗമായി നടത്തുന്ന കയാക്കിംഗ് കാണാൻ ഉല്ലാസയാത്ര ഒരുക്കി KSRTC ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിൽ നടക്കുന്ന ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കാണാനും മൺസൂൺ ഗ്രാമീണ ടൂറിസത്തിനും അവസര മൊരുക്കുകയാണ് കെ.എസ്ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ Thamarassery യും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കെ.എസ്.ആർ.ടി.സി ബസിലാണ് മൺസൂൺ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. രണ്ട് ടൂർ പാക്കേജുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7.30ന് Kozhikode KSRTC ബസ് […]