The washing machine exploded in Mukkam, accident was avoided as no one was around image

വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു,സമീപം ആളില്ലാത്തതിനാൽ അപകടം ഒഴിവായി (Mukkam)

hop thamarassery poster

Mukkam: പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ വാഷിംഗ് മെഷീനും വസ്ത്രങ്ങളുമെല്ലാം ചിതറിത്തെറിച്ചു. വാഷിംഗ് മെഷീനിന്റെ വയറുകളും പൈപ്പുകളുമെല്ലാം നശിച്ചിട്ടുണ്ട്. Kozhikode  ജില്ലയിലെ മുക്കത്തിനടുത്ത് നോർത്ത് കാരശ്ശേരി ജംഗ്ഷനിലാണ് സംഭവം. മാധ്യമപ്രവർത്തകനായ ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് അപകടമുണ്ടായത്.
അപകട സമയത്ത് വാഷിംഗ് മെഷീന് സമീപം ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. നാല് വർഷമാണ് വാഷിംഗ് മെഷീന്റെ പഴക്കം.

വാഷിംഗ് മെഷീനിന്റെ വയർ എലി കരണ്ട് തിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായാതാകാം അപകടത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വാഷിങ് മെഷീൻ കമ്പനിയെ ബന്ധപ്പെടുമെന്ന് വീട്ടുകാർ പറഞ്ഞു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test