മരണം: പുവ്വത്തിങ്ങൽ റഷീദ് (Vattoly)
Vattoly: എളേറ്റിൽ വട്ടോളി പൂവ്വത്തിങ്ങൽ അബ്ദുൽ റഷീദ് എഞ്ചിനീയർ (55) മരണപ്പെട്ടു. പിതാവ്: പരേതനായ പുവ്വത്തിങ്ങൽ അഹമ്മദ് ഹാജി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: മിന്നത്ത് മാനൊടുകയിൽ (എറോക്കടൻ കുടുബാംഗം). മക്കൾ: മുഹമ്മദ് ഷാ, അഹമ്മദ് ഫർസിൻ (MBBS MCH Kozhikkode), അഹമ്മദ് ഫറാസ് (അൻസാരി സ്കൂൾ-ദയാപുരം). സഹോദരങ്ങൾ: അബുദുസമദ്, സുഹറ, ജമീല, നസറി, അബ്ദുമുനീർ (PMR ഏജൻസിസ്, എളേറ്റിൽ). സഹോദരീ ഭർത്താക്കന്മാർ: മുഹമ്മദ് കയ്യേലിക്കുന്നു ചുങ്കം, അഹമ്മദ് കുട്ടി മാസ്റ്റർ വൈലാങ്കര, ഹംസ ഹാജി കുണ്ടുങ്ങര. […]
വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യൂത്ത്മീറ്റ് സംഘടിപ്പിച്ചു (Thamarassery)
Thamarassery: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി സംസ്ഥാന വ്യാപകമായുള്ള മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധത്തിന്റെയും സംഘടനാ ശാക്തീകരണ ഭാഗമായും Thamarassery പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.ടി. അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് Kozhikode ജില്ലാ സീനിയർ വൈ.പ്രസിഡണ്ട് ജാഫർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് […]
വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Thamarassery)
Thamarassery: വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ (68) നെ ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: പ്രേമ, മക്കൾ: പ്രബീഷ്, പ്രശോഭ്. പ്രിൻറിംഗ് പ്രസിൽ ജോലിക്കാരനായിരുന്നു.
വാക്കുതര്‍ക്കം; രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു (Balussery)
Balussery: കിനാലൂര്‍ ഏഴുകണ്ടിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 10:30 മണിയോട് കൂടിയാണ് സംഭവം. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കും കുത്തേറ്റത്. സംഭവത്തില്‍ കിനാലൂര്‍ സ്വദേശികളായ മൂന്നു പേരെ Balussery പോലീസ് അറസ്റ്റ് ചെയ്തു. ബബിജിത്ത്, മനീഷ്, ശരത് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കുത്തേറ്റ യുവാക്കളെ Kozhikode Medical College ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ചക്കിട്ടപ്പാറ സ്വദേശി മരിച്ചു (Balussery)
Balussery: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന ചക്കിട്ടപാറ സ്വദേശി മരിച്ചു. ചക്കിട്ടപാറ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ് ആണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സായിരുന്നു.പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി യായിരുന്നു അപകടം. കയറ്റമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയുകയായിരുന്നു. ആഷിഖിനൊപ്പം ജീപ്പിലുണ്ടായിരുന്ന പൊന്‍മലപ്പാറ സ്വദേശികളായ മറ്റ് രണ്ട് പേര്‍ Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിള്ളപെരുമണ്ണ നാസറിന്റെയും റംലയുടെയും മകനാണ് ഷെഫീഖ്. […]
സ്വതന്ത്ര വിജ്ഞാനോത്സവം നടത്തി (Poonoor)
Poonoor: സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടിയുടെ ഭാഗമായി Poonoo ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഐ. ടി കോർണർ സ്ഥാപിച്ചു. ട്രാഫിക് സിഗ്നൽ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി, റോബോ ഹെൻ എന്നിവ ഇതിലെ ആകർഷക ഇനങ്ങളായിരുന്നു. ഫ്രീഡം ഫെസ്റ്റ് 2023 സന്ദേശം അവതരിപ്പിച്ച പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ്, സ്വതന്ത്ര സോഫ്റ്റ് വെയറുകളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ […]
കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമ ഏറ്റുവാങ്ങി (Thamarassery)
Thamarassery: താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിനു മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥർ Thamarassery പോലീസ് സ്റ്റേഷനിൽ വെച്ച് ഏറ്റുവാങ്ങി. ഇന്നലെ സ്കൂളിന് മുന്നിൽ വെച്ച് താമരശ്ശേരി-നരിക്കുനി റൂട്ടിൽ ഓടുന്ന തവക്കൽ ബസ്സിൻ്റെ ഉടമ ശ്രീജിത്തിനാണ് കളഞ്ഞുകിട്ടിയത്. തൻ്റെ മകളെയും കൊണ്ട് സ്കൂളിൽ എത്തിയ അവസരത്തിലായിരുന്നു സ്വർണാഭരണം കളഞ്ഞുകിട്ടിയത്. ഉടനെ Thamarassery ട്രാഫിക് പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ 12 മണിയോടെ ഉടമയായ കോരങ്ങാട് സ്വദേശിനി ഷിംന Thamarassery പോലീസ് സ്റ്റേഷനിൽ എത്തി ശ്രീജിതിൻ്റെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി.
സ്വീകരണം നൽകി (Vattoly)
Vattoly: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ സാജിദത്തിന് 16-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടി കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് M A ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി. സുബൈർ മാസ്റ്റർ, പി. വി. മുഹമ്മദ് ഹാജി, പി. വി. അബ്ദുൽ അസീസ്, ഒ. കെ. ഉസ്മാൻ ഹാജി, കെ. കെ. മുഹമ്മദ് കുട്ടി , എം. കെ. ജാഫർ റഷീദ്, പി. പി. സുലൈമാൻ […]
ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരണപ്പെട്ടു (Mukkam)
Mukkam: ഇന്നലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പൊള്‍ ഒഴുക്കിൽപ്പെട്ട മുങ്ങിപ്പോയ വിദ്യാർത്ഥി മിദ്‌ലാജ് (17) ഇന്ന് പുലർച്ചെ മരണപ്പെട്ടു. ഇരുവഴിഞ്ഞി പുഴയിൽ വെൻറ് പൈപ്പ് പാലത്തിന് സമീപം കൂട്ടുകാരോടൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ പുഴയിൽ അകപ്പെട്ടതിനെ തുടർന്ന് Mukkam ഫയർഫോഴ്‌സ് മുങ്ങി കണ്ടെടുത്തിരുന്നു . പൂനൂര് ദഅവ കോളേജ് പ്ലസ് ടു വിദ്യാർഥിയാണ് മരണപ്പെട്ട മിദ്‌ലാജ് . പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് അഹ്സനാണ് പിതാവ്. മുക്കം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം എ […]