fbpx
A native of Chakkittapara died after his jeep lost control and overturned image

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ചക്കിട്ടപ്പാറ സ്വദേശി മരിച്ചു (Balussery)

hop holiday 1st banner

Balussery: ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന ചക്കിട്ടപാറ സ്വദേശി മരിച്ചു. ചക്കിട്ടപാറ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ് ആണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സായിരുന്നു.

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി യായിരുന്നു അപകടം. കയറ്റമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയുകയായിരുന്നു. ആഷിഖിനൊപ്പം ജീപ്പിലുണ്ടായിരുന്ന പൊന്‍മലപ്പാറ സ്വദേശികളായ മറ്റ് രണ്ട് പേര്‍ Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പിള്ളപെരുമണ്ണ നാസറിന്റെയും റംലയുടെയും മകനാണ് ഷെഫീഖ്. ഭാര്യ: ബുര്‍ഷാന. നാലുവയസ്സുള്ള മകനാണ് ഇരുവര്‍ക്കുമുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

weddingvia 1st banner