Balussery: കിനാലൂര്‍ ഏഴുകണ്ടിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇന്നലെ രാത്രി 10:30 മണിയോട് കൂടിയാണ് സംഭവം. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കും കുത്തേറ്റത്. സംഭവത്തില്‍ കിനാലൂര്‍ സ്വദേശികളായ മൂന്നു പേരെ Balussery പോലീസ് അറസ്റ്റ് ചെയ്തു. ബബിജിത്ത്, മനീഷ്, ശരത് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കുത്തേറ്റ യുവാക്കളെ Kozhikode Medical College ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.