കോഴിഫാമിന് തീപിടിച്ചു (Kodanchery)
Kodanchery: നെല്ലിപ്പോയിൽ മീൻമുട്ടി കുന്നിലുള്ള കോഴിഫാമിന് തീപിടിച്ചു. പടർന്നു പിടിച്ച തീ പൂർണ്ണമായി അണച്ചു. മുക്കത്തുനിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. നിലവിൽ ഫാമിൽ കോഴികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് രാത്രി കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനായി ഒരുക്കിയിട്ട ഫാമിനാണ് തീ പിടിച്ചത്. മുള്ളൻമട മറിയക്കുട്ടി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഇവർ ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടി ഫാം കോഴിയെ ഇറക്കുന്നതിനായി ഒരുക്കിയിട്ടതിനു ശേഷം മടങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി 9 മണിയോടുകൂടി ഇവിടെ തിരിച്ച് എത്തിയപ്പോഴാണ് […]
മഞ്ഞപ്പിത്തം ബാധിച്ച് നാല് വയസുകാരൻ മരിച്ചു (Vadakara)
Vadakara: അറക്കിലാട് കരുവാണ്ടി അഫീഫിന്റെയും ബുഷ്റയുടെയും മകൻ ഇസാൻ മുഹമ്മദ് മരണപ്പെട്ടു. നാല് വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രാവിലെ യായിരുന്നു മരണം. അമൃത പബ്ലിക് സ്ക്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്. അടക്കാതെരു കൊപ്ര വ്യാപാരി കരുവാണ്ടി യൂസഫിന്റെ ചെറു മകനാണ്.
ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി (KODUVALLY)
Koduvally: പ്രമുഖ പണ്ഡിതൻ നടമ്മൽ പോയിൽ യു കെ മജീദ് മുസ്ലിയാരുടെ (കോഴിക്കോട് ബദവീ മഖാം) മകൻ ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8:30 ന് നടമ്മൽ പൊയിൽ ജുമാ മസ്ജിലും 9:00 മണിക്ക് അമ്പലക്കണ്ടി പുതിയോത് ജുമാ മസ്ജിദിലും. ഇന്നലെ രാത്രി 9:00 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിലും മയ്യിത്ത് നിസ്കാരം നടന്നു.
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Kalpetta)
Kalpetta: ബൈക്കിൽ പിതാവിനോപ്പം സഞ്ചരിക്കവേ എതിരെ വന്ന കാർ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന പിണങ്ങോട് കടവണ്ടി മുഹമ്മദ് -ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് മിദ്‌ലാജ്(17)ആണ് മരണപെട്ടത്. ഓഗസ്റ്റ് 9 ആം തീയതി വൈകിട്ട് പിണങ്ങോട് നിന്നും കാവുംമന്ദത്തേക്ക് പിതാവും മിഥ്ലാജും ബൈക്കിൽ യാത്ര ചെയ്യവേ പുഴക്കലിൽ വെച്ച് ടിപ്പർ ലോറിയെ മറികടന്നു വന്നു കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലും Kozhikode മെഡിക്കൽ കോളേജിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്. നടപടി ക്രമങ്ങൾ […]
മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം (Thamarassery)
Thamarassery: താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം മൂലം പോലിസും, ആശുപത്രി ജീവനക്കാരും പൊറുതിമുട്ടി. വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കോളിക്കൽ താമസക്കാരനായ മുഹമ്മദലിയാണ് പതിവായി പരാക്രമവുമായി റോഡിലിറങ്ങുന്നത്. ഇയാൾ എന്നും പോലീസ് സ്റ്റേഷനിൽ എത്തി വാതിലിൽ ചവിട്ടുകയും, വാഹനങ്ങളുടെ മുകളിൽ കയറി ഇരിക്കുകയും, തെറി വിളിച്ചു പറയുകയും ചെയ്യുന്നത് പതിവാണ്. ശരീരത്തിൽ പരുക്കുകളുമായി ആശുപത്രിയിൽ എത്തുന്ന ഇയാൾ താലൂക്ക് ആശുപത്രിക്കകത്ത് ബഹളമുണ്ടാക്കുന്നതും, ഭീകരാന്തരീക്ഷം സൃഷിടക്കുന്നതും പതിവാണ്. ഇന്നലെയും പതിവ് തുടർന്നു. ഇന്നു രാവിലെ പോലീസ് […]
പന്നി കുറുകെ ചാടി; സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരുക്ക് (Poonoor)
Poonoor: കോളിക്കലിൽ പന്നി കുറുകെ ചാടി സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലി (അലി) ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കാലിലും തോളിലിനും പരുക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.