fbpx
kodanchery image

കോഴിഫാമിന് തീപിടിച്ചു (Kodanchery)

hop holiday 1st banner

Kodanchery: നെല്ലിപ്പോയിൽ മീൻമുട്ടി കുന്നിലുള്ള കോഴിഫാമിന് തീപിടിച്ചു. പടർന്നു പിടിച്ച തീ പൂർണ്ണമായി അണച്ചു. മുക്കത്തുനിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. നിലവിൽ ഫാമിൽ കോഴികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് രാത്രി കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നതിനായി ഒരുക്കിയിട്ട ഫാമിനാണ് തീ പിടിച്ചത്. മുള്ളൻമട മറിയക്കുട്ടി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. ഇവർ ഇന്നലെ വൈകിട്ട് ആറുമണിയോടുകൂടി ഫാം കോഴിയെ ഇറക്കുന്നതിനായി ഒരുക്കിയിട്ടതിനു ശേഷം മടങ്ങിപ്പോയിരുന്നു.

പിന്നീട് രാത്രി 9 മണിയോടുകൂടി ഇവിടെ തിരിച്ച് എത്തിയപ്പോഴാണ് ഫാമിൽ തീ പടർന്നു പിടിച്ചിരിക്കുന്നതായി കണ്ടത്. തീപിടുത്തത്തിൽ ഫാമിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ അടക്കം നശിച്ചിട്ടുണ്ട്. ഷോട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണം എന്ന് കരുതുന്നു.

weddingvia 1st banner