ഓണാഘോഷം നടത്തി (Elettil Vattoli)
Elettil Vattoli: എളേറ്റിൽ ജി എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. മാവേലി എഴുന്നള്ളത്ത് പൂക്കള മത്സരം, കായിക മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തിന് മിഴിവേകി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് എ.കെ.ഷാജഹാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രിയങ്ക കരൂഞ്ഞിയിൽ,ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ, എസ് എം സി ചെയർമാൻ മുനീർ ചളിക്കോട്, എം പി ടി എ പ്രസിഡണ്ട് ധന്യ മനോജ് ഞേളിക്കുന്ന്, […]
യുവാവ് ട്രെയിൻ തട്ടി മരിച്ചു (Koyilandy)
Kozhikode: Koyilandy യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാരാമുറ്റം തെരു പരിസരത്താണ് സംഭവം . കൊയിലാണ്ടി പന്തലായനി ഹൗസിൽ വിനയരാജ് (48) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പന്തലായനി കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: പവിത. മക്കൾ: പവൻ രാജ്, അന്നപൂർണ്ണേശ്വരി. സഹോദരങ്ങൾ: മിനി, വിനീത
ആയിരം ലീറ്ററോളം വാഷ് പിടിച്ചെടുത്തു (Kalpetta)
Kalpetta: വയനാട് പേര്യയിൽ ചാരായ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്. കെട്ടിടത്തിനുള്ളിൽ ബാരലുകളിൽ സൂക്ഷിച്ച നിലയിൽ വാഷ് കണ്ടെത്തി. 40 ലീറ്റർ ചാരായവും ആയിരം ലീറ്റർ വാഷുമാണ് എക്സൈസ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പേരാമ്പ്ര സ്വദേശി എൻ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂർ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാൻ എന്നിവരെ എക്സൈസ് സംഘം ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.
ഹര്‍ഷിനയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തി നടന്‍ ജോയ് മാത്യു (Kozhikode)
Kozhikode: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ. ഹര്‍ഷിന യുടെ സമരത്തിന്റെ നൂറാം ദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര വേദിയില്‍ എത്തി നടന്‍ ജോയ് മാത്യു. നീതി നിഷേധിക്കപ്പെട്ട അമ്മയുടെ അവസ്ഥ മനസ്സിലാക്കിയതിനാലാണ് സമരത്തിന് പിന്തുണയുമായി എത്തിയതെന്നു ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്ന് കലാകാരന്മാര്‍ വിചാരിക്കുന്നു. അവര്‍ മനസ്സിലാക്കേണ്ടത് സാധാരണക്കാരുടെ പണം കൊണ്ടാണ് ഇതെല്ലാം നിലനില്‍ക്കുന്നത് എന്നാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. നീതി വൈകിപ്പിക്കുന്നത് കുറ്റക്കാരെ രക്ഷിക്കുന്നതിന് തുല്യമാണ്. ഹര്‍ഷിനക്ക് […]
ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി (Engapuzha)
Engapuzha: ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. പ്രാഥമിക വിവരത്തെ തുടർന്ന് ‘കുട്ടി’ എന്നതായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്. കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Engapuzha കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയാടെയായിരുന്നു അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു. ഒഴുക്കിൽപെട്ട മുഹമ്മദ് റാഷിദിനെ ടുറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് […]
കക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടി മരണപ്പെട്ടു (Puthuppady)
Puthuppady: കക്കാട് ഇക്കൊ ടൂറിസം പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പ്പെട്ട് കുട്ടി മരണപ്പെട്ടു. ഓണം ആഘോഷത്തിന് കക്കാട് ഇക്കൊ ടൂറിസം കാണാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴ്ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. ഉടന്‍ ഈങ്ങാപ്പുഴ ഹോസ്പിറ്റലിലും പിന്നീട് Kozhikode മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.