കരുമല അപകട വളവിൽ ആശ്വാസമാവും സ്പീഡ് ബ്രേക്കർ (Balussery)
Balussery: ചോരക്കളമായിരുന്ന കരുമല വളവിൽ ഇനി അപകടം കുറയും. വളവിലെ അപകടം കുറയ്ക്കുന്നതിനും അമിത വേഗത നിയന്ത്രിക്കുന്നതിനുമായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. കരുമല അങ്ങാടിയിലും വളവിലും ഇൻഡസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന് സമീപത്തുമാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 23 വലിയ അപകടങ്ങളും നിരവധി ചെറിയ അപകടങ്ങളുമാണ് ഈ വളവിൽ ഉണ്ടായത്. ഈ അപകടങ്ങളിലായി മൂന്നുപേർ മരിക്കുകയും നിരവധി പേർ പരിക്ക് പറ്റി ഗുരുതരാവസ്ഥയിലുമാണ്. രണ്ട് വളവുകൾ അടുത്തടുത്തുള്ളതും മറുഭാഗത്ത് നിന്ന് […]
കാറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്ക് (Vadakara)
Kozhikode: Vadakara ഓർക്കാട്ടേരിയിലെ പെട്രോൾ പമ്പിന് സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയിൽ ജിയാദ് (29) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 6 പേരെ Vadakara യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം കോട്ടക്കടവ് പള്ളിപറമ്പത്ത് അഫ്‌ലം (28), കൈനാട്ടി ശക്കീർ (18), എടച്ചേരി തലായി പട്ടുകണ്ടിയിൽ അബ്ദുൽ റഹിം (30), തലായി ഇർഷാദ് (30), തലായി നെരോത്ത് ഇസ്മായിൽ (29), കണ്ണൂക്കര കിഴക്കെ വീട്ടിൽ നിധിൻ ലാൽ […]
ഓണ വിപണി, ചിറകടിച്ച് ഉയർന്ന് ചിക്കൻ വില (Kozhikode)
Kozhikod : ഓണ വിപണി മുന്നിൽ കണ്ട് ചിക്കൻ വില കുതിക്കുന്നു. കിലോയ്ക്ക് 190 ആയിരുന്ന ബ്രോയിലർ ചിക്കൻ വില ഇന്നലെ 240 ആയി. ഓണനാളാവുമ്പോഴേക്കും 300 കടക്കുമെന്നാണ് ചിക്കൻ വ്യാപാരികൾ പറയുന്നത്. ഓണം ലാഭം ലക്ഷ്യമാക്കി സംസ്ഥാനത്തെ ഫാമുടമകളും അന്യ സംസ്ഥാന ഫാമുടമകളും പൂഴ്ത്തിവെപ്പ് നടത്തുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ചിക്കൻ വ്യാപാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽ ആവശ്യത്തിന് കോഴി കിട്ടാനുള്ളപ്പോഴാണ് ഫാമുകൾ അന്യായമായി വില വർദ്ധിപ്പിക്കുന്നത്. രണ്ടു […]
കൊടുവള്ളി ഗവ: കോളേജിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം; ആറുപേർക്ക് പരിക്ക് (Koduvally)
Koduvally: Koduvally ഗവ: കോളേജിൽ എസ് എഫ് ഐ- എം എസ് എഫ് സംഘർഷം. സംഘർഷത്തിൽ നാല് എം എസ് എഫുകാർക്കും രണ്ട് എസ് എഫ് ഐക്കാർക്കും പരിക്കേറ്റു. എസ് എഫ് ഐ മെമ്പർഷിപ്പ് ചേർത്തലുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കു തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇരു കൂട്ടരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വൈത്തിരിയിൽ ബൈക്ക് അപകടം: യുവാവ് മരിച്ചു (Wayanad)
Wayanad: വൈത്തിരിക്ക് സമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തളിപ്പുഴ സ്വദേശി കുന്നുമ്മൽ അസീസിൻ്റെ മകൻ റസൽ (21) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. പഴയ വൈത്തിരിക്കും തളിപ്പുഴക്കും ഇടയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്,. തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ റസലിനെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അമിത വേഗതയിലെത്തിയ ടിപ്പര്‍ ബസ്സിലിടിച്ചു; പതിനഞ്ച് പേര്‍ക്ക് പരിക്ക് (Kozhikode)
Kozhikode: മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്ക്. രാവിലെ പത്തുമണിയോടെ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ബസ്സില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവര്‍മാരുടെയും ഒരു സ്ത്രിയുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ സമയമായതിനാല്‍ ബസില്‍ നിരവധി കുട്ടികളും ഉണ്ടായിരുന്നു, പരിക്കേറ്റവരെ Kozhikode മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് പൊളിച്ചുമാറ്റിയാണ് അപകടത്തില്‍പ്പെട്ട […]
വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പീഡന പരാതി നൽകി അധ്യാപിക (Kozhikode)
Kozhikode: വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പീഡന പരാതി നൽകി അധ്യാപിക. കോഴിക്കോട് പേരാമ്പ്രയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപികയാണ് വ്യാജപരാതി നൽകിയത്. പത്താം ക്ലാസ് വിദ്യാർഥിനിയെ പിതാവ് പീഡിപ്പിച്ചെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ പരാതി നൽകുകയായിരുന്നു. പരാതി വ്യാജമെന്ന് കണ്ടെത്തിയ ചൈൽഡ് വെൽഫയർ കമ്മിറ്റി സംഭവം ആവർത്തിക്കരുതെന്ന് അധ്യാപികക്കും സ്കൂളിനും താക്കീത് നൽകി. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ലഹരിക്കടിമയെന്ന് അധിക്ഷേപിച്ചെന്നും വിദ്യാർഥിനി പറഞ്ഞു.എന്തിനാണ് അധ്യാപിക ഇങ്ങനെ പരാതി നൽകിയതെന്ന് അറിയില്ലെന്നും വീട്ടുകാർ പറയുന്നു. നാലു തവണയാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. […]
പച്ചക്കറിയുടെ മറവില്‍ കടത്തുകയായിരുന്ന 75 ചാക്ക് ഹാന്‍സ് പിടികൂടി (Kalpetta)
Kalpetta: പച്ചക്കറിയുടെ മറവില്‍ വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന നിരോധിച്ച പുകയില ഉത്പന്നമായ 75 ചാക്ക് ഹാന്‍സ് പിടികൂടി. കര്‍ണാടകയില്‍ നിന്ന് പിക്കപ്പ് വാനിലാണ് ഹാന്‍സ് കൊണ്ടു വന്നത്. സംഭവത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് കര്‍ണാടകയില്‍നിന്ന് വലിയ തോതില്‍ വയനാട് വഴി ലഹരിവസ്തുക്കള്‍ കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാന്‍സാണ് പിടികൂടിയത്. 56000 […]
കർഷകദിനം ആചരിച്ചു (Kodanchery)
Kodanchery: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ Kodanchery യിൽ ചിങ്ങം – 1 കർഷക ദിനം സമുചിതമായി ആചരിച്ചു. കുട്ടിക്കർഷകനായ അബിൻ സജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുകയും കുട്ടികൾക്ക് വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പൽ ഷിജോ ജോൺ, സിസ്റ്റർ ജിസ്മി, ലെജി ജോർജ് എന്നിവർ നേതൃത്വം നൽകി.
മയക്കുമരുന്ന് കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും പിഴയും (Koduvally)
Wayanad: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് 60 നൈട്രാസെപാം ഗുളികകളും 500 ഗ്രാം കഞ്ചാവും കൈവശം വെച്ച കുറ്റത്തിന് അറസ്റ്റിലായ കരുവംപൊയിൽ Koduvally ആലിപ്പറമ്പ് വീട്ടിൽ അർഷാദിന് കല്പറ്റ അഡിഷണൽ സെഷൻസ് (NDPS Court) കോടതി 2 വർഷവും 6 മാസവും കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. 2017 ൽ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഇപ്പോഴത്തെ ഉത്തര മേഖല ജോയന്റ് എക്സൈസ് കമ്മീഷണർ ശ്രീ. കെ.പ്രേംകൃഷ്ണയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. […]
നാക്കിലമ്പാട് കോളനിയിലെ ജീർണിച്ച വീടുകൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ (Puthuppady)
Puthuppady: നാക്കിലമ്പാട് ആദിവാസി കോളനിയിലെ തകർന്നു വീഴാറായ വീടുകൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടർക്കും ജില്ലാ പട്ടികജാതി പട്ടികവർഗ ഓഫീസർക്കുമാണ് കമ്മിഷൻ ആക്ടിംഗ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. തകർന്ന് വീഴാറായ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഒന്നിനും വാതിലുകളില്ല. ചോർച്ച കൂടിയതോടെ ടാർപ്പായ കൊണ്ട് മേൽക്കൂര മറച്ചാണ് താമസക്കാർ കഴിയുന്നത്. വരാന്തയ്ക്ക് മുന്നിൽ ചവിട്ടുപടി ഇല്ലാത്തതു കാരണം വയോധികർ മുറ്റത്തിറങ്ങുന്നത് നിരങ്ങിയാണ്. […]
ഡയഗണോസ്റ്റിക്ക് സെന്ററിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം (Vadakara)
Vadakara: വീരഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഡയമണ്ട് ഡയഗ്നോസ്റ്റിക്ക് സെന്ററിൽ തീപ്പിടിത്തം. ഇൻവർട്ടർ റൂമിന് ഉച്ചയോടെയാണ് തീപിടിച്ചത്. Vadakara അഗ്നിരക്ഷാ നിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്തെത്തി തീയണച്ചു. സെന്ററിലെ ബാറ്ററികൾ, എ.സി, കംപ്യൂട്ടറുകൾ തുടങ്ങിയവ കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ കെ. മനോജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത്ത് കുമാർ , ഫയർ ഓഫീസർമാരായ കെ. ഷിജു, സ്വപ്നേഷ്, റിജീഷ് കുമാർ, അബ്ദുൾ സമദ്, വി.കെ. ആദർശ്, പി.ടി. വിവേക്, കെ. […]