fbpx
A young man died when a pick-up van hit his car. Six injured in accident (Vadakara) image

കാറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്ക് (Vadakara)

hop holiday 1st banner

Kozhikode: Vadakara ഓർക്കാട്ടേരിയിലെ പെട്രോൾ പമ്പിന് സമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടച്ചേരി പുതിയങ്ങാടി മത്തത്ത് കുനിയിൽ ജിയാദ് (29) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 6 പേരെ Vadakara യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം കോട്ടക്കടവ് പള്ളിപറമ്പത്ത് അഫ്‌ലം (28), കൈനാട്ടി ശക്കീർ (18), എടച്ചേരി തലായി പട്ടുകണ്ടിയിൽ അബ്ദുൽ റഹിം (30), തലായി ഇർഷാദ് (30), തലായി നെരോത്ത് ഇസ്മായിൽ (29), കണ്ണൂക്കര കിഴക്കെ വീട്ടിൽ നിധിൻ ലാൽ (24) എന്നിവർക്കാണ് പരുക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 8.45നാണ് അപകടം സംഭവിച്ചത്. ഓർക്കാട്ടേരിയിൽനിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽനിന്ന് വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മത്തത്ത് കുനിയിൽ മൊയ്തുവിന്റെയും ഷാഹിദയുടെയും മകനാണ് മരിച്ച ജിയാദ്. ഭാര്യ: ഷഫ്ന. ഒരു മകളുണ്ട്. സഹോദരങ്ങൾ: റംഷി, ആദിൽ, സജാദ്

weddingvia 1st banner