മലയോര ഹൈവേ: Thalayad-Malapuram റീച്ച് 2025 ഓടെ പൂർത്തിയാകും :മന്ത്രി മുഹമ്മദ് റിയാസ്
Thamarassery: കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ Thalayad-Malapuram റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂർത്തിയാക്കുമെന്ന് പൊതു മരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിർമ്മാണ ഉദ്ഘാടനം കട്ടിപ്പാറയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിലെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്ന് പോകുന്നത് . ആകെ 1166 കിലോമീറ്റർ ദൂരമുളള ഹൈവേയ്ക്ക് വേണ്ടി 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിലാകെ 683 കിലോമീറ്റർ മലയോര ഹൈവേ യഥാർത്ഥ്യമായെന്നും 293 കിലോമീറ്റർ റോഡിന്റെ പണി പുരോഗമിക്കുകയാണെന്നും […]
Asian Mountain Cycling Championship നിയന്ത്രിക്കുന്നതിൽ രണ്ട് കോഴിക്കോട്കാരും
Thiruvananthapuram: പൊൻമുടിയിൽ വെച്ച് നടക്കുന്ന Asian Mountain Cycling Championship നിയന്ത്രിക്കുന്ന ഒഫീഷ്യൽ പാനലിൽ കോഴിക്കോട് നിന്നും രണ്ട് പേർ. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി അഭിജിത്ത് ബാബു, ജോയിൻ്റ് സെക്രട്ടറി രാജേഷ് സി എന്നിവരാണ് എം.ടി.ബി ‘മാർഷൽ’ മാരകുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഏഷ്യയിലെ 20 ടീം ഇ മത്സരത്തിൽ പങ്കെടുക്കുന്നു. ഇരുവരും കയികാധ്യപകരയ Thamarassery സ്വദേശികൾ ആണ്. അഭിജിത്ത് ബാബു (ഇഷാത്ത് പബ്ലിക് സ്കൂൾ പൂനൂർ കായിക അധ്യാപകൻ ) […]
Road ഉദ്ഘാടനം ചെയ്തു
Koduvally: ആവിലോറ നവീകരിച്ച നെല്ലാങ്കണ്ടി ആവിലോറ കത്തറമ്മൽ Road ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം MLA Dr. മുനീർ സാഹിബിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. Ex. MLA. കാരാട്ട് റസാക്ക്,പഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത്, വാർഡ് മെമ്പർ മജീദ് എന്നിവർ സന്നിഹിതരായി.
Koduvally, സൗജന്യ ആയുർവേദ പരിശോധ നടത്തി
Koduvally: പുള്ളന്നൂർ,കല്ലുംപുറം സൽമാസ് ആയുർ ആൻഡ് ക്യൂയർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ പരിശോധന നടന്നു. മുട്ടുവേദന, നടുവേദന തുടങ്ങിയ സന്ധി വേദനകൾക്കായിരുന്നു സൗജന്യ പരിശോധനയും മരുന്ന് വിതരണം നടന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ, ചർമ്മ രോഗങ്ങൾ ദഹന വ്യവസ്ഥ, സ്ത്രീ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസം തേടി ആയുർവേദ ചികിത്സ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ: […]
Kalpetta, കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും
Kalpetta: കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. മൈലമ്പാടി അപ്പാട് പാറക്കൽ വീട്ടിൽ മനോജി (52) നെയാണ് കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ് സ്‌പെഷല്‍) കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാർ ശിക്ഷിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം. 1.387 കി.ഗ്രാം കഞ്ചാവുമായി മധുകൊല്ലിയിൽ വെച്ച് മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന എ.യു. ജയപ്രകാശാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ സുധാകരനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി […]
Kozhikode, മുതിർന്ന സിപിഎം നേതാവ് കെ മാനുക്കുട്ടൻ അന്തരിച്ചു
Kozhikode: കോഴിക്കോട്ടെ മുതിർന്ന സിപിഎം നേതാവ് കെ മാനുക്കുട്ടൻ (90) അന്തരിച്ചു. എ കെ ടി എ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. സിപിഎം Kozhikode ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് മാങ്കാവ് മാനാരി ശ്മശാനത്തിൽ നടക്കും. മാനുക്കുട്ടന്റെ നിര്യാണത്തിൽ ടി പി രാമകൃഷ്ണൻ എം എൽ എ അനുശോചനം അറിയിച്ചു.
Thiruvambady, ഇന്ദിരാഗാന്ധിയുടെ അനുസ്മരണം നടത്തി
Thiruvambady: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാജി അനുസ്മരണ ചടങ്ങ് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി, മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. മില്ലി മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മേഴ്സി പുളിക്കാട്ട്, ടി.ജെ.കുര്യാച്ചൻ, മനോജ് വാഴെപ്പറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ലിസി മാളിയേക്കൽ, രാമ ചന്ദ്രൻ കരിമ്പിൽ, ബിജു എണ്ണാർ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, സജി കൊച്ചു പ്ലാക്കൽ, ഹനീഫ […]
ചരിത്രനേട്ടവുമായി Messi; എട്ടാം തവണയും ബാലണ്‍ഡി ഓര്‍ പുരസ്‌കാരം
Parees: 2023 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനയുടെ സൂപ്പര്‍ താരം Lional Messi. മെസിയുടെ എട്ടാം ബാലണ്‍ഡി ഓര്‍ പുരസ്‌കാര നേട്ടമാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസി വീണ്ടും പുരസ്‌കാരം നേടിയത്. ബാലണ്‍ ഡിഓര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയാണ് മെസി. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് മെസിക്ക് തുണയായത്. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര്‍ […]
Wayanad, 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി
Wayanad: വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലിൽ 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. പുളിഞ്ഞാൽ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രൻ്റെയും, മിനിയുടെയും മകൻ വിനായകിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ബന്ധു വീട്ടിൽ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റും, മാന്തലേറ്റും മുറിവുകളുണ്ട്. അവശ നിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും, നാട്ടുകാരും മാനന്തവാടി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.
Thamarassery, സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
Thamarassery: സഹകരണമേഖലക്കെതിരായ കേന്ദ്ര നയങ്ങൾക്കും കുപ്രചാരണങ്ങൾക്കു മെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ താമരശ്ശേരിയിൽ സഹകരണ സ്ഥാപനങ്ങൾക്ക് മുൻപിൽ സഹകരണ സംരക്ഷണ സദസ്സും അഴിമതി വിരുദ്ധ സദസും സംഘടിപ്പിച്ചു. Thamarassery സർവീസ് സഹകരണ ബാങ്കിൽ സി. ഐ. ടി. യു. ഏരിയ സെക്രട്ടറി ടി. സി. വാസു ഉൽഘാടനം ചെയ്തു. യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി വി. ലിജു അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ കെ. വി. അജിത, ഏരിയ കമ്മിറ്റി അംഗം ബിജീഷ്. […]
Thamarassery, ചരിത്ര നേട്ടവുമായി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ; ശാസ്ത്രമേള വിജയികളെ അനുമോദിച്ചു
Kattippara: Thamarassery സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത, പ്രവർത്തി പരിചയ മേളകളിൽ മിന്നും പ്രകടനം കാഴ്ചവച്ച നസ്രത്ത് എൽ പി സ്കൂൾ വിദ്യാർഥികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയത്തെ സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി അഭിനനന്ദിക്കുകയും എല്ലാ വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയുകയും ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സമർപ്പണത്തിന്റെയും അധ്യാപകരുടെ കഠിന പരിശ്രമത്തിന്റെയും ഫലമാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു. […]
Thiruvambady, ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Thiruvambady: പുല്ലൂരാം പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് റിസോഴ്സ് പേഴ്സൺ പി. വി. ജോൺ സാർ ക്ലാസ്സ് നയിച്ചു. വ്യക്തിത്വ വികസനം, വ്യക്തിത്വ വികസന തലങ്ങൾ, നല്ല വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ, വിവിധ തരം ലഹരികൾ, അവ നമ്മളെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച ക്ലാസ് വിദ്യാർത്ഥികൾക്ക് പുതിയ ചിന്തകളും ആശയങ്ങളും പകരുന്നതായിരുന്നു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ക്ലബ്ബ് കോർഡിനേറ്റർ […]