Kattippara image

Thamarassery, ചരിത്ര നേട്ടവുമായി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ; ശാസ്ത്രമേള വിജയികളെ അനുമോദിച്ചു

hop thamarassery poster

Kattippara: Thamarassery സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത, പ്രവർത്തി പരിചയ മേളകളിൽ മിന്നും പ്രകടനം കാഴ്ചവച്ച നസ്രത്ത് എൽ പി സ്കൂൾ വിദ്യാർഥികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.

ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയത്തെ സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി അഭിനനന്ദിക്കുകയും എല്ലാ വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയുകയും ചെയ്തു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സമർപ്പണത്തിന്റെയും അധ്യാപകരുടെ കഠിന പരിശ്രമത്തിന്റെയും ഫലമാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ്. കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ഭാവിയിലെ കൊച്ചു പ്രഗൽഭർക്ക് ആശംസകൾ അറിയിക്കുകയും മറ്റുള്ളവർക്ക് ഇതൊരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ടെന്നീസ് ചിറ്റിക്കാട്ടുകുഴി, എം പി ടി എ പ്രസിഡണ്ട് ബിന്ദു ബൈജു, എസ് ആർ ജി കൺവീനർ ബിന്ദു ബെന്നി, സീനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി, എന്നിവർ അഭിനന്ദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. അരുൺ ജോർജ്, സൗമ്യ ജോർജ്, സോണിയ സി എന്നിവർ നേതൃത്വം നൽകി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test