അമ്പായത്തോടിന് സമീപം അനധികൃത കരിങ്കൽ ഖനനം നടക്കുന്നതായി പരാതി
Thamarassery: പരേതയായ ജോളി തോമസിൻ്റെ ഉടമസ്ഥതയിലുള്ള വെഴുപ്പൂർ എസ്റ്റേറ്റിലെ അമ്പായത്തോട് ഭാഗത്ത് മണ്ടോടിമലയിൽ അനധികൃതമായി കരിങ്കൽ ഖനനം നടത്തുന്നതായി പരാതി.ഹിറ്റാച്ചി ഉപയോഗിച്ച് ഖനനം നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നു. സമീപത്ത് സ്ഥലം വാങ്ങിയ മഞ്ചേരി സ്വദേശികളാണ് ഖനനം നടത്തുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. പരാതിയെ തുടർന്ന് പോലിസ് അന്വേഷണം ആരംഭിച്ചു.
എസ് ടി യു സംസ്ഥാന സമര സന്ദേശയാത്രയ്ക്ക് കൊടുവള്ളിയിൽ വമ്പിച്ച സ്വീകരണം നൽകാൻ തീരുമാനം
Koduvally: എസ്ടി യു സംസ്ഥാനകമ്മറ്റി കാസർഗോഡ്നിന്നും തിരുവനന്തപുരത്തെക്ക്നടത്തുന്ന സമര സന്ദേശയാത്രക്ക് ഇരുപത്തി നാലാം തിയ്യതി ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് Koduvally യിൽ വൻസ്വീകരണം നൽകാൻ Koduvally മേഖല എസ് ടി യു കൺവൻഷൻതീരുമാനിച്ചു. Koduvally മുസ്ലിം ലീഗ് ഓഫിസിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എപി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു..Koduvally മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി സിദ്ധീഖലി മടവൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ എസ് […]