Thamarassery, വാഹന അപകടം;6 പേർക്ക് പരുക്ക്
Thamarassery: താമരശ്ശേരിക്ക് സമീപം കോരങ്ങാട് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് 6 പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ കോരങ്ങാട് സ്വദേശി ഷിനാസ്, കാറിലെ യാത്ര ചെയ്തിരുന്ന നിലമ്പൂർ കരുളായി സ്വദേശികളായ, അഫ്സൽ, ഷബ്ന, നിഹാല, അജാസ്, ഷഹബാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ സമീപത്തെ തോട്ടിൽ പതിച്ചു.
തിരികെ സ്കൂളിലേക്ക്; Thamarassery ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ ക്യാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ വനിതകൾ വീണ്ടും വിദ്യാലയ മുറ്റത്ത്
Thamarassery: പ്രായത്തിന്റെ ബുദ്ധി മുട്ടുകൾക്കിടയുലും കുട്ടിത്തതിന്റെ മനസ്സുമായി സ്കൂൾ ബാഗും ചോറ്റു പാത്രവുമായി അവർ സ്കൂൾ ഗേറ്റ് കടന്നു വന്നു. ബാല്യത്തിന്റെ അനുസരണക്കേടുമായി അവർ ക്ലാസ്സ് മുറികളിൽ നടന്നു. ഹാജർ പട്ടികയുമായി ക്ലാസ്സ് ടീച്ചർ വന്നപ്പോൾ അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരുന്നു. കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ അടിത്തറ ശക്തി പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന മിഷ്യന്റെ നേതൃത്വത്തിൽ നടക്കുന്ന തിരികെ സ്കൂൾ ക്യാമ്പയിന്റെ ഭാഗമായി Thamarassery GVHSS ൽ നടന്ന ആദ്യ ബാച്ചാണ് സ്കൂൾ പഠന കാലത്തിന്റെ ഓർമകളിലേക്ക് […]
വ്യക്തിഗത ചാമ്പ്യൻ മുഹമ്മദ് ശൈഹാനെ Kairali വായനശാല അനുമോദിച്ചു
Omassery: കോഴിക്കോട് ജില്ല സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ മങ്ങാട് സി കെ മുഹമ്മദ് ഷൈഹാനെ Kairali വായനശാല അനുമോദിച്ചു. മാതാപിതാക്കൾ സി കെ സുലൈമാൻ ഷമീറ എന്നിവരോടൊപ്പം വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ പി ടി സുരേഷ്, ഓ കെ വിനോദ്, സി കെ നൗഷാദ്, അബ്ദുറഹിമാൻ എം, വി സി അരവിന്ദൻ, സ്നേഹജയൻ പി ടി, ആനന്ദകൃഷ്ണൻ കെ എന്നിവർ പങ്കെടുത്തു. കായിക രംഗത്ത് തുടർന്നും മികച്ച വിജയം […]
കൊടുവള്ളി സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ Koduvally പോലീസ് അറസ്റ്റ് ചെയ്തു.
Koduvally: കൊടുവള്ളി സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ തലവന്‍ മുക്കം മുരങ്ങം പുറായില്‍ ചുടലക്കണ്ടി സി കെ ഷബീർ (36), കുന്ദമംഗലം വരട്യാക്കിൽ ചാലിപ്പുറായിൽ സി പി അരുൺ(26), Koduvally മാനിപുരം പഠിപ്പുരക്കൽ അബ്ദുൾ റഹീം(36) എന്നിവരെയാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. രണ്ട് മാസം മുമ്പ് സൗദില്‍ നിന്ന് എത്തിയ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് സ്വദേശിയില്‍ നിന്ന് അരക്കിലോയോളം സ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണ്ണം […]
ഐക്യ ജനാധിപത്യ മുന്നണി Kodanchery മണ്ഡലം പ്രതിഷേധ ഗ്രാമ യാത്ര ഇന്ന്
Kodanchery: ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചെമ്പ് കടവിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം, കേരള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ടെന്നിസൺ ചാത്തൻകണ്ടം എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് 5 30ന് കോടഞ്ചേരിയിൽ സമാപിക്കുന്നു. രണ്ടുമണിക്ക് ചെമ്പ് കടവിൽ നിന്ന് ആരംഭിച്ച് […]
Kodanchery, കേരളോത്സവം 2023 വിളംബര ജാഥ നടത്തി
Kodanchery: ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2023 അനുബന്ധിച്ച് നടത്തുന്ന വിവിധ കലാകായിക മത്സരങ്ങളുടെ വിളംബരം അറിയിച്ചുകൊണ്ട് Kodanchery അങ്ങാടിയിൽ 16 ക്ലബ്ബിനെ പ്രതിനിധീകരിച്ച് യുവതി യുവാക്കൾ നിരന്ന വിളംബര ജാഥ സംഘടിപ്പിച്ചു. കലാ മത്സര വേദിയായ സെൻറ് ജോസഫ് എൽ പി സ്കൂളിൽ നിന്നും ആരംഭിച്ച വിളംബര ജാഥ നഗര പ്രദക്ഷിണം നടത്തി ഫുട്ബോൾ മത്സരം നടക്കുന്ന സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. വിളംബര ജാഥയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് […]
Thamarassery, ചാരായ വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തി
Thamarassery: എക്സൈസ് സർക്കിൾ ഓഫീസ് ഐബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചമൽ ഭാഗത്തും ചിപ്പിലിത്തോട് ഭാഗങ്ങളിലും നടത്തിയ വ്യാപകമായ റെയ്ഡിൽ രണ്ട് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി, എക്സൈസ് കേസെടുത്തു. കട്ടിപ്പാറ ചമൽ എട്ടേക്കർ മലയിൽ നിന്ന് ബാരലിൽ സൂക്ഷിച്ചു വെച്ച 200 ലിറ്റർ വാഷും ചിപ്പിലിത്തോട് ഭാഗത്ത് വെച്ച് രണ്ടു പാത്രങ്ങളിൽ സൂക്ഷിച്ച 75 ലിറ്റർ വാഷും വാറ്റു സെറ്റും 5 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. […]
Mukkam, വാഹനങ്ങളുടെ കൂട്ട ഇടി
Mukkam: പിസി ജംഗ്ഷനിലാണ് അപകടം. Kozhikode ഭാഗത്തു നിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത് കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ ബൊലേറോ ജീപ്പ് പി സി റോഡിലേക്ക് കടക്കുകയായിരുന്ന കാറിൽ ഇടിച്ച് നിർത്തിയിട്ടിരുന്ന ബൈക്കിലുമിടിക്കുകയായിരുന്നു. വാഹനം വരുന്നത് കണ്ട് ബൈക്ക് യാത്രക്കാരൻ ബൈക്ക് നിർത്തി മാറി നിന്നത് കാരണം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡിവൈഡറിന്റെ മുകളിലായിരുന്ന ബൊലേറോ ജീപ്പ് പിന്നീട് മുക്കം സിഐ […]
Poonoor പുഴ ബോധവൽക്കരണ സന്ദേശ യാത്ര
Koduvally: പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴി അനുദിനം നശിക്കുന്ന പൂനൂർ പുഴയെ സംരക്ഷിച്ചു നിർത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സേവ് Poonoor പുഴ ഫോറത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 17, 18 തിയ്യതികളിൽ പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതൽ പുഴ അവസാനിക്കുന്ന ഏലത്തൂർ പഞ്ചായത്തിലെ അകാല പുഴ വരെ ബോധവൽക്കരണ സന്ദേശ യാത്ര നടത്തും. കൊടുവള്ളി മുനിസിപ്പാലിറ്റി, മറ്റു 14 പഞ്ചായത്തുകൾ ഉൾപ്പെട 58.5 കിലോമീറ്ററിലുള്ള പുഴയോര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുഴയറിവുകൾ പങ്കിടുകയും […]
CPI കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
Puthuppadi: CPI പുതുപ്പാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന കാൽ നട പ്രചരണ ജാഥയുടെ ഉത്ഘാടനം പുതുപ്പാടി പഞ്ചായത്ത് ബസാറിൽ സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ ജാഥ ലീഡർ കെ ദാമോദരന് പതാക കൈമാറി നിർവഹിച്ചു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും അപകടരമായ സാഹചര്യത്തിൽ നിൽക്കുമ്പോൾ അതിനെ തടയിടാൻ ശക്തമായ ജനകീയ പ്രതിരോധം ഉയർന്ന് വരേണ്ടത് അനിവാര്യമാണ് എന്ന് ഉത്ഘാടന പ്രസംഗത്തിൽ കെ കെ ബാലൻ മാസ്റ്റർ സൂചിപ്പിച്ചു. ദിലീപ് അടിവാരം അധ്യക്ഷത വഹിച്ചു. എ.എസ്. […]
Wayanad, തലക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു
Wayanad: പുൽപ്പള്ളിയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ അമൽദാസ് ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടക്കുമ്പോൾ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് കോടാലി കൊണ്ട് അടിയേറ്റ നിലയിൽ കിടക്കയിൽ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.