Poonoor River Awareness Mission Trip image

Poonoor പുഴ ബോധവൽക്കരണ സന്ദേശ യാത്ര

hop thamarassery poster
Koduvally: പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴി അനുദിനം നശിക്കുന്ന പൂനൂർ പുഴയെ സംരക്ഷിച്ചു നിർത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സേവ് Poonoor പുഴ ഫോറത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 17, 18 തിയ്യതികളിൽ പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതൽ പുഴ അവസാനിക്കുന്ന ഏലത്തൂർ പഞ്ചായത്തിലെ അകാല പുഴ വരെ  ബോധവൽക്കരണ സന്ദേശ യാത്ര നടത്തും.
കൊടുവള്ളി മുനിസിപ്പാലിറ്റി, മറ്റു 14 പഞ്ചായത്തുകൾ ഉൾപ്പെട 58.5 കിലോമീറ്ററിലുള്ള പുഴയോര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുഴയറിവുകൾ പങ്കിടുകയും പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യും. പുഴ സംരക്ഷണ സമിതികളും വിവിധ റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും യാത്രയിൽ പങ്കാളികളാവും. ജാഥ  ക്യാപ്റ്റൻ റഷീദ് പൂനൂർ നയിക്കുന്ന പ്രചരണ ജാഥയ്ക്ക് കബീർ മുഹമ്മദ് സാലിഫ് നേതൃത്വം നൽകും.
തുടർന്ന് 21 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്  Kozhikode ടൗൺഹാളിൽ പുഴ ഒഴുകുന്ന പ്രദേശങ്ങളിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും ജനപ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് പുഴയെ വീണ്ടെടുക്കാം പരിപാടിയും അവാർഡ് ദാനവും നടക്കും. വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ, കൈപ്രം ദാമോധരൻ നമ്പൂതിരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോഴിക്കോട് കോർപറേഷൻ മേയർ ,ജില്ലാ കളക്ടർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test