സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി Dr. Fathima Rinsha യെ ആദരിച്ചു.
Thamarassery: കോരങ്ങാട് 2022-23 വർഷത്തിൽ BAMS ഉന്നത വിജയം നേടിയ Dr.Fathima Rinsha യെ ആദരിച്ചു. കേരള മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഖാവ് ആർ പി ഭാസ്കര കുറുപ്പിന്റെ സാന്നിധ്യത്തിൽ ആദരിച്ചു. Thamarassery ഏരിയ കമ്മിറ്റി എ പി സജിത്ത് സി കെ വേണു ഗോപാൽ ടി കെ അരവിന്ദാക്ഷൻ മാസ്റ്റർ, പി ബിജു, പി വിനയൻ, ടി കെ തങ്കപ്പൻ […]
Thamarassery, ഭവനത്തിന്റെ കട്ടില വെക്കൽ ചടങ്ങ് നടന്നു
Thamarassery: പള്ളിപ്പുറത്ത് പുതുതായി നിർമ്മിക്കുന്ന കലാകാരൻ അജയൻ കാരാടിയുടെ ഭവനത്തിന്റെ കട്ടില വെക്കൽ ചടങ്ങ് സി പി ഐ എം Kozhikode ജില്ലാ കമ്മിറ്റി അംഗം ആർ പി ഭാസ്കര ന്റെ സാന്നിധ്യത്തിൽ കേരള മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ എം എം സലിം അധ്യക്ഷനായ ചടങ്ങിൽ നിർമ്മാണ കമ്മിറ്റി കൺവീനർ സി കെ വേണുഗോപാലൻ, കമ്മിറ്റി ഭാരവാഹിയും വാർഡ് മെമ്പറുമായ എ പി സജിത്ത്, ടി […]
നരിക്കുനിയിൽ ബസ്സിൽ നിന്നു വിദ്യാർത്ഥിനി റോഡിൽ വീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും License സസ്പെൻഡ് ചെയ്തു
Narikkuni: ബസ്സിൽനിന്നും വിദ്യാർത്ഥിനി റോഡിൽ വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ License ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ബാലുശ്ശേരി- നരിക്കുനി മെഡിക്കൽ കോളജ് റൂട്ടിലേടുന്ന നൂറാ ബസിലെ ഡ്രൈവർ കുന്ദമംഗലം സ്വദേശി എം.പി.മുഹമ്മദ്, കണ്ടക്ടർ കുട്ടമ്പൂരിലെ യു.കെ.അബ്ബാസ് എന്നിവരുടെ ലൈസൻസാണ് ജോ.ആർ ടി ഒ പി.രാജേഷ് സസ്പെൻഡ് ചെയ്തത്. രണ്ടുപേരും മോട്ടോർ വാഹന വകുപ്പിന്റെ ഐ ഡി ടിആ ർ എടപ്പാളിൽ നടത്തുന്ന മൂന്നു ദിവസത്തെ റിഫ്രഷ്മെന്റ് കോഴ്സിൽ പങ്കെടുക്കണം. വിദ്യാർത്ഥിനി ബസ്സിൽ കയറവേ വണ്ടി […]
ഇസ്രായേലിന്റെ യുദ്ധ ഭീകരതയ്ക്കെതിരെ SDPI പ്രതിഷേധം നടത്തി
Poonoor: ആശുപത്രി ആക്രമിച്ചു കുട്ടികൾ അടക്കം 500 ൽ അധികം പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ നരമേധത്തിൽ പ്രതിഷേധിച്ച് SDPI ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എസ്റ്റേറ്റ് മുക്ക് അങ്ങാടിയിൽ നൈറ്റ് വിജിൽ സംഘടിപ്പിച്ചു. ബാലുശ്ശേരി മണ്ഡലം ട്രഷറർ അഷ്റഫ് എകരൂൽ, സലാം കപ്പുറം,മുസ്തഫ പിഎം, സലാഹുദ്ദീൻ അയ്യൂബി, ഷമീർ സി, ജാഫർ, മുജീബ് പൂനൂർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ സൂചകമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യഹുവിന്റെ കോലം കത്തിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴു മണിക്കാണ് പരിപാടി സംഘടിപ്പിച്ചത്.
St Joseph’s ഹാൻഡ്ബോൾ അക്കാദമി ഇരട്ട കിരീടം നേടി
Kodanchery: കോഴിക്കോട് ജില്ല സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും വിഭാഗത്തിൽ St Joseph’s ഹാൻഡ് ബോൾ അക്കാദമി ഇരട്ട കിരീടം ചൂടി. Kodanchery St Joseph’s ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു. ആൺ കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂൾ ടീമിനെ 7ന് എതിരെ 9 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കൂടത്തായി സെന്റ് […]
Medical College പീഡനം: അതിജീവിതയോട് ഹാജരാവാൻ നിര്‍ദ്ദേശം
Kozhikode: ചികിത്സയിലിരിക്കെ കോഴിക്കോട് Medical College ആശുപത്രിയില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പു തല അന്വേഷണത്തിനായി അതിജീവിതയോടു ഹാജരാകാൻ നിര്‍ദ്ദേശം. 20ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് Medical College പ്രിൻസിപ്പാളിന്‍റെ ചേംബറില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഫോറൻസിക് മെഡിസിൻ അസി. പ്രഫസര്‍ ഡോ. പി. പ്രിയതയാണ് അന്വേഷണം നടത്തുന്നത്. പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും സാക്ഷികളെയും ഹാജരാക്കാമെന്നും അതീജിവിതയ്ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ച അറിയിപ്പില്‍ പറയുന്നു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ […]
ആരോഗ്യ മന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ; എനിക്ക് നീതി കിട്ടണം: Harshina
Kozhikode: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി വൈകുന്നുവെന്ന് Harshina. വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് Harshina യുടെ തീരുമാനം. കഴിഞ്ഞ അഞ്ചു വര്‍ഷം കരണമെന്തെന്നറിയാതെ താൻ അനുഭവിച്ച വേദന സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നെന്ന് ഹര്‍ഷിന പറഞ്ഞു. ഹര്‍ഷിനയ്‌ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യ മന്ത്രി വാക്കു കൊണ്ടു മാത്രമേ ഒപ്പമുള്ളൂവെന്നും അവര്‍ പറഞ്ഞു. ഇത്രയും വ്യക്തമായി തളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാല താമസമെടുക്കുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല താൻ വന്നിട്ടുള്ളതെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.
Snehil Kumar Singh ജില്ലാ കലക്ടറായി ചുമതലയേറ്റു
Kozhikode: കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടറായി Snehil Kumar Singh ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ സബ് കലക്ടർ വി ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 2017 ൽ അസിസ്റ്റന്റ് കലക്ടറായിരുന്ന കാലം മുതൽ Kozhikode തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ ഭരണ നിർവഹണം സാധ്യമാക്കുന്നതിൽ കോഴിക്കോട് മാതൃകയാണ്. ജില്ലയെ മാലിന്യ മുക്ത മാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി പൊതു […]
നിര്യാതയായി
Thamarassery: കളത്തിൽ ചപ്പങ്ങാതോട്ടത്തിൽ മറിയം (കുഞ്ഞി 85) നിര്യാതയായി. മകൾ : സൈനബ. മരുമകൻ: മൊയ്‌തീൻ. മയ്യത്ത് നിസ്കാരം 11 മണിക്ക് കെടവൂർ ജുമാ മസ്ജിജിദിൽ.
Thamarassery, മരം മുറിക്കുന്നതിനിടെ യുവാവിന് ദേഹാ സാസ്ഥ്യം; രക്ഷകരായി മുക്കം ഫയർഫോഴ്
Thamarassery: മൈക്കാവ് കരിമ്പാലകുന്ന് പീടിയേക്കൽ ബേബി മാസ്റ്ററുടെ വീട്ടു വളപ്പിലെ മരം മുറിക്കുന്നതിനിടയിൽ ചാമക്കാലയിൽ ഗിരീഷാണ് മരത്തിന്റെ മുകളിൽ തല കറങ്ങി കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്സ് സംഘം എത്തി കയറു കെട്ടി ഗിരീഷിനെ താഴെയിറക്കി. ഉടൻതന്നെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Thiruvambady, ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂളുകളിൽ 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി. പദ്ധതി തൊണ്ടിമ്മൽ സ്കൂളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായി. വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി സ്കൂളിലെത്തുന്ന കുട്ടികൾക്ക് വെള്ളപ്പം, നൂൽപ്പുട്ട്, നേന്ത്രപഴം, വിവിധ, കറികൾ, ചായ എന്നിവയാണ് പ്രഭാത ഭക്ഷണമായി നൽകുന്നത്. പരിപാടിയിൽ ഗ്രാമ […]
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് Thamarassery താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി
Thamarassery: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് Thamarassery താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തി. ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക സേവനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ, ഏതൊക്കെ തലത്തിൽ ഇത്തരം സേവനങ്ങൾ മെച്ചപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ ആശുപത്രി സന്ദർശനം . അത്യാഹിത വിഭാഗം, വിവിധ വാർഡുകൾ, റൂമുകൾ, ഒ പി സൗകര്യം, ഫാർമസി, ലാബുകൾ, പുതിയ കെട്ടിട നിർമ്മാണം എന്നിവ മന്ത്രി നേരിട്ട് പരിശോധിച്ച് വിലയിരുത്തി. കൂടാതെ ആശുപത്രി ജീവനക്കാർ, […]