സ്കൂളിലേക്ക് Computer സമ്മാനിച്ച് രക്ഷിതാവ് മാതൃകയായി
Thamarassery: കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി പ്രവാസി മലയാളിയും നാലാം ക്ലാസിലെ സയാൻ.പി യുടെ പിതാവുമായ സുബൈർ പെരിങ്ങോട് കമ്പ്യൂട്ടർ സമ്മാനിച്ചു. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലവും സ്കൂൾ ലീഡർ അളക ലക്ഷ്മിയും ചേർന്ന് Computer സ്വീകരിച്ചു .ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാങ്കേതിക വിജ്ഞാന വിസ്ഫോടനത്തിന്റെയും കാലഘട്ടത്തിൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ സാങ്കേതിക വിദ്യക്കൊപ്പം നടന്നുനീങ്ങണമെന്ന് സുബൈർ പെരിങ്ങോട് അഭിപ്രായപ്പെട്ടു. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. […]
Thamarassery, മാണിക്കോത്ത് മൂസ്സ നിര്യാതനായി
Thamarassery: ചുങ്കം കയ്യേലികുന്നുമ്മൽ താമസിക്കും മാണിക്കോത്ത് മൂസ്സ ( 79) നിര്യാതനായി. ഭാര്യ :ഫാത്തിമ. മക്കൾ :റംല, നാസർ, നസീമ, അസീസ്. മരുമക്കൾ :അബ്ദുള്ള ചേളാരി, അദ്നാൻ കുപ്പായക്കോട്, സഫിയ ഈങ്ങാപ്പുഴ, റംസീന തിരുവമ്പാടി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8മണിക്ക് കിടവൂർ ജുമാ മസ്ജിദ് ഖമ്പർസ്ഥാനിൽ.
Thamarassery, റംല നാസർ നിര്യാതയായി
Thamarassery: തച്ചംപൊയിൽ നെരാംപാറയിൽ താമസിക്കും ചുണ്ടക്കുന്നുമ്മൽ നാസറിൻ്റെ ഭാര്യ റംല നാസർ (41) നിര്യാതയായി. പരേതരായ മൊയ്തീൻ കുട്ടി കദീജ ദമ്പതികളുടെ മകനാണ് ഭർത്താവ് നാസർ. മക്കൾ: ഷെഹറ ഷെബിൻ, സെറിൽ ഫാറൂഖ്, സിനാൻ. മരുമകൻ: പത്താം മൈൽ അരീക്കുഴിൽ ലിജാസ്. പരേതനായ തെയ്യപ്പാറ മുഹമ്മദ് – ഖദീജ എന്നിവരുടെ ഏക മകളാണ് മരണപ്പെട്ട റംല. മയ്യിത്ത് നമസ്കാരം വൈകു: 5.00 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.
Mallu Traveller ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്
Kannur: Mallu Traveller എന്നറിയപ്പെടുന്ന പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്. മുന്‍ ഭാര്യയുടെ പരാതിയിലാണ് ധര്‍മടം പോലീസ് പോക്‌സോ കേസ് ചുമത്തിയിരിക്കുന്നത്. പരാതിയില്‍ ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെയാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ഇപ്പോള്‍ പോക്‌സോ കേസ് കൂടി വരുന്നത്. പ്രായ പൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15ാം വയസ്സില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി […]
Koduvally, മരിച്ച വ്യക്തിയുടെ കുടുംബത്തെ തേടുന്നു
Koduvally: കൊടുവള്ളി ടാക്സി സ്റ്റാൻഡിൽ അബോധാവസ്ഥയിലായി മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഒക്ടോബർ എട്ടിന് അറുമുഖൻ (57) മരണപ്പെട്ടു. അറുമുഖന്റെ Kozhikode മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നവംബർ എട്ടിന് ഇൻക്വസ്റ്റ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തീ കരിച്ച് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെ കുറിച്ച് അറിയുന്നവർ കൊടുവള്ളി പൊലീസിൽ അറിയിക്ക mo. 94979871992, 7025693939, 04952210213.
Thamarassery, ചുരത്തിലെ കുരുക്കഴിയുന്നു; 50 കോടിയുടെ പദ്ധതി
Kalpetta: Thamarassery ചുരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാക്കുന്ന ‘അഴിയാകുരുക്കുകള്‍’ പരിഹരിക്കാന്‍ ദേശീയപാത വിഭാഗം ഒരുങ്ങുന്നു. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയര്‍പിന്‍ വളവുകള്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി നവീകരിക്കാന്‍ അന്‍പത് കോടിയുടെ പദ്ധതിയാണ് ദേശീയപാതാ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് വളവുകളും മുപ്പത് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചായിരിക്കും നവീകരിക്കുക. റോഡ് നവീകരണം ഏതു വിധിത്തില്‍ ആയിരിക്കണമെന്നതിന് കൃത്യമായ നിര്‍ദേശങ്ങളുണ്ടെങ്കിലും വളവുകള്‍ നവീകരിക്കുന്ന പദ്ധതിക്ക് സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിക്കുന്ന മുറക്കായിരിക്കും തുടര്‍ നടപടിയുണ്ടാകുക. വര്‍ഷങ്ങളായി Thamarassery ചുരത്തില്‍ അപ്രതീക്ഷിതമായി […]
Thiruvambady, സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും ,പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളും നടത്തി
Thiruvambady: തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന മാതൃഭൂമി സീഡിന്റെയും നേച്ചർ ക്ലബ്ബിന്റെയും അഭിമുഖത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ലവ് പ്ലാസ്റ്റിക് ക്യാമ്പയിന് തുടക്കം കുറിച്ചു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുകയും അവ അലക്ഷ്യമായി വലിച്ചെറിയാതെ തരം തിരിച്ച് ശേഖരിച്ച് അധികൃതർക്ക് കൈമാറുമെന്നും തീരുമാനമെടുത്തു . ഈ ലക്ഷ്യത്തോടെ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും […]
വായനവളർത്താൻ മധുരം മലയാളം വായനക്കളരി പദ്ധതികളുമായി വേനപ്പാറ UP School
Omassery: വേനപ്പാറ ലിറ്റിൽ ഫ്ലവർ UP School ൽ വിദ്യാർഥികളുടെ വായനാ ശീലം വർധിപ്പിക്കുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പത്രങ്ങൾ ലഭ്യമാക്കുന്ന വായിച്ചു വളരാം പദ്ധതി ആരംഭിച്ചു. മലയാള മനോരമ വായനക്കളരി മാതൃഭൂമി മധുരം മലയാളം പദ്ധതികളുടെ ഉദ്ഘാടനം തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ മനോജ് വാഴേപ്പറമ്പിൽ സെക്രട്ടറി പി എൻ പ്രശാന്ത് അധ്യാപകരായ […]
Kodanchery, വലിയകൊല്ലി ചാലിൽ ലീലാമ്മ നിര്യാതയായി.
Kodanchery: വലിയകൊല്ലി, ചാലിൽ ലീലാമ്മ (64) നിര്യാതയായി. മൂലമറ്റം കരുവിക്കരയിൽ കുടുംബാംഗമാണ്. ഭർത്താവ്: ഫ്രാൻസിസ് (കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: അനൂപ് (സൗദി), ആഷ്‌ലി. മരുമകൻ: ജിനു തിട്ടയിൽ (കോയമ്പത്തൂർ). സംസ്കാരം ഇന്ന് (08-11-2023-ബുധൻ) വൈകുന്നേരം മൂന്നു മണിയ്ക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.
ആലിൻ തറ AIEC വാർഷിക കായിക മേള സമാപിച്ചു.
Omassery: ആലിൻതറ അൽ ജാമിഅ:അൽഹനീഫിയ്യ:അൽ റബ്ബാനിയ്യ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന AIEC ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ഏകദിന വാർഷിക കായിക മേള ‘അൽ മുബാറ’ ഓമശ്ശേരി പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. മൂന്ന് ഗ്രൂപ്പുകളായാണ് കായിക മൽസരങ്ങൾ അരങ്ങേറിയത്.നാൽപത്തി അഞ്ച് ഇനങ്ങളിലായി നാഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. സമാപന സംഗമം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രൂപ്പുകൾക്കും വ്യക്തിഗത ജേതാക്കൾക്കും യൂനുസ് […]
Elettil Vattoli, തലയിൽ മുറിവുമായി തെരുവ് നായ ടൗണിൽ
Elettil Vattoli: തലയിൽ ആഴത്തിലുള്ളമുറിവുമായി തെരുവ് നായ എളേറ്റിൽ വട്ടോളി ടൗണിൽ ചുറ്റിക്കറങ്ങുന്നു. തലയുടെ മുകൾ ഭാഗത്ത് കഴുത്തിനോട് ചേർന്നാണ് നായക്ക് ആഴത്തിലുള്ള മുറിവേറ്റത്. കഴുത്തിൽ ഉള്ള ബെൽറ്റ് മുറുകിയാണ് മുറിവേറ്റതെന്ന് സംശയിക്കുന്നു. മുറിവിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിലാണ് നായ എളേറ്റിൽ വട്ടോളി ബസ്റ്റാന്റ് പരിസരത്തും, അങ്ങാടിയിലൂടെയും മറ്റും ചുറ്റിക്കറങ്ങുന്നത്. വേദന സഹിച്ച് കഴിയുന്ന നായയുടെ ദയനീയാവസ്ഥ വ്യാപാരികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നായക്ക് ചികിത്സ ലഭ്യമാക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നായയെ പിടിച്ച് മൃഗാശുപത്രിയിലെത്തിച്ചാൽ […]