Wayanad, അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു: സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
Wayanad: കല്‍പറ്റ സ്വകാര്യ ആശുപത്രിയില്‍ മൂക്കിൽ ദശ നീക്കുന്നതിന്റെ ഭാഗമായി അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു. പുല്‍പള്ളി ശശിമല ചോലിക്കര ബേബി-എത്സമ്മ ദമ്പതികളുടെ മകന്‍ സ്‌റ്റെബിന്‍ ജോണാണ്(29) കല്പറ്റ പിണങ്ങോട് റോഡിലെ ഫാത്തിമ മാതാ മിഷൻ ആശുപത്രിയില്‍ മരിച്ചത്. മൂക്കില്‍ വളര്‍ന്ന ദശ നീക്കം ചെയ്യുന്നതിന് ഇന്നു രാവിലെ ഒമ്പതോടെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഉച്ചയ്ക്ക് 12 ഓടെ അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ നില വഷളായി. വൈകുന്നേരം ആറരയോടെയായിരുന്നു മരണം. സന്ധ്യയോടെ മൃത […]
Kunnamangalam, റീ പോളിങില്‍ യു ഡി എസ് എഫ് മുന്നണിക്ക് വിജയം
Kozhikode: Kunnamangalam ഗവണ്‍മെന്റ് കോളജിലെ റി പോളിങില്‍ യു ഡി എസ് എഫ് മുന്നണിക്ക് വിജയം. പിഎം മുഹസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. എട്ട് ജനറല്‍ സീറ്റുകള്‍ കെ എസ് യു- എം എസ് എഫ് സഖ്യം നേടി. ഹൈക്കോടതി നിര്‍ദേശ മനുസരിച്ചായിരന്നു റീപോളിങ് ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടര വരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ് എഫ് ഐ […]
Kalpetta, വിവിധ കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ
Kalpetta: വയനാട് ജില്ലയിലും മറ്റ് ജില്ലയിലും വിവിധ കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിലായി. Kalpetta പുഴ മുടി സ്വദേശിയായ പുത്തന്‍ വീട്ടില്‍ പി.ആര്‍ പ്രമോദ് (28) നെയാണ് Kalpetta എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശത്തില്‍ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തി. എക്‌സൈസ് പ്രിവന്റ്‌റീവ് ഓഫീസര്‍ അബ്ദുല്‍ അസീസ്.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജയ്.കെ, മനു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.