Kalpetta: വയനാട് ജില്ലയിലും മറ്റ് ജില്ലയിലും വിവിധ കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിലായി.
Kalpetta പുഴ മുടി സ്വദേശിയായ പുത്തന്‍ വീട്ടില്‍ പി.ആര്‍ പ്രമോദ് (28) നെയാണ് Kalpetta എക്‌സസൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശത്തില്‍ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തി. എക്‌സൈസ് പ്രിവന്റ്‌റീവ് ഓഫീസര്‍ അബ്ദുല്‍ അസീസ്.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജയ്.കെ, മനു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.