Balussery, യുവാവ് ജീവനൊടുക്കിയ സംഭവം. വനിതാ സുഹൃത്തിനെതിരെ ഭാര്യയുടെ പരാതി
Balussery: യുവാവ് ജീവനൊടുക്കിയതിന് ഉത്തരവാദി വനിതാ സുഹൃത്താണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ പൊലീസിൽ പരാതി നൽകി.നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഭാര്യ സി.പി.ദീപ പരാതി നൽകിയത്. ഭർത്താവ് ജീവനൊടുക്കാൻ കാരണം വനിതാ സുഹൃത്താണെന്നു പരാതിയിൽ വിശദീകരിക്കുന്നുണ്ട്. ഏതാനും മാസങ്ങളായി ജയേഷ് വനിതാ സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനെതിരെ ഒരിക്കൽ ഭാര്യയും അമ്മയും നൽകിയ പരാതിയിൽ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വീട്ടിൽ പോകാൻ പൊലീസ് ഉപദേശിച്ചെങ്കിലും യുവാവ് ചെവിക്കൊള്ളാതെ വനിതാ സുഹൃത്തിനൊപ്പം പോവുകയായിരുന്നു. […]
Mananthavady, കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ
Mananthavady: സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വൈത്തിരി ചുണ്ടേൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അരുൺ ആന്റണി (32) ആണ് പിടിയിലായത്. എക്സൈസ് കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് അരുണിനെ പിടികൂടിയത്. 250 ഗ്രാം കഞ്ചാവാണ് അരുൺ ആന്റണിയിൽ നിന്നും കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു. ഇയാളെ തുടർ നടപടിക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർ സജിത്ത് […]
Mukkam, പെട്രോൾ പമ്പിലെ കവർച്ച; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
Mukkam: നഗര സഭയിലെ നീലേശ്വരം പെട്രോൾ പമ്പിൽ ജീവനക്കാരൻ്റെ മുഖത്ത് മുളകു പൊടി വിതറി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. കവർച്ച നടത്താൻ പ്രതികൾ വാടകക്കെടുത്ത മാരുതി ആൾട്ടോ കാറാണ് കണ്ടെത്തിയത്. മലപ്പുറം പെരിന്തൽമണ്ണ രാമ പുരത്തെ കാർ ഉടമയുടെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയായ വയനാട് സ്വദേശി അൻസാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ് കാറിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കേസിലെ പ്രധാന തെളിവാണ് മോഷണത്തിന് […]
Kunnamangalam, പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ
Kunnamangalam: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. മലയമ്മ മുതുവന വിഷ്ണു എം. കുമാറി (25)നെയാണ് കുന്ദമംഗലം സർക്കിൾ ഇൻ സ്പെക്ടർ എസ്. ശ്രീകുമാർ അറസ്റ്റ് ചെയ്തത്. കമ്പനി മുക്കിൽ നിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കട്ടാങ്ങൽ ജങ്ഷനിൽ ഇറക്കി വിടുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നു പൊലീസ് പറഞ്ഞു.
Wayanad, ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Wayanad: കാക്കവയൽ നഴ്സറി പടിയിലെ ബൈക്പകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വെങ്ങപ്പള്ളി അത്തിമൂല കോളനി യിലെ ചിഞ്ചു (30) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 7 ന് വൈകീട്ടോടെയായിരുന്നു അപകടം. യുവതി സഞ്ചരിച്ച ബൈക്ക് മറിഞ്ഞായിരുന്നു അപകടം. കോഴി ക്കോട് മെഡി: കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
Kodanchery, യുവാവിന്റെ കൊലപാതകം; അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ
Kodanchery: നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചനെ ( 25) കൊല ചെയ്ത കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത കുപ്പായക്കോട്ട്, കൈപ്പുറം വേളങ്ങാട്ട് അഭിജിതിന്റെ ( 27) ഭാര്യ സരിതയെ (21) Kodanchery പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റു പ്രതികളായ മുക്കം മൈസൂർ മല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ( 21),പ്രായ പൂർത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17-വയസുകാരൻ എന്നിവരെ കോടഞ്ചേരി പോലീസ് […]
Kozhikode, ഷബ്നയുടെ മരണം: ഭർതൃ സഹോദരി ഹഫ്സ അറസ്റ്റിൽ
Kozhikode: വടകര കുന്നുമ്മക്കര നെല്ലാച്ചേരിയിൽ ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്യ സഹോദരി അറസ്റ്റിൽ. ഓർക്കാട്ടേരി കല്ലേരി വീട്ടിൽ ഹഫ്സ (44) ആണ് അറസ്‌റ്റിലായത്. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ സഹോദരിയാണ് ഹഫ്സ. ഹബീബിന്റെയും ഹഫ്സയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ഹഫ്സ ഡിവൈഎസ്‌പി ആർ.ഹരി പ്രസാദ് മുൻപാകെ ഹാജരാകുകയായിരുന്നു. എടച്ചേരി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എ.എം.ഷീജയുടെ മുൻപാകെ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.
Omassery, കേരള ചിക്കൻ മാംസ വിപണന ശാലക്ക് തുടക്കമായി.
Omassery: വർദ്ധിച്ചു വരുന്ന ഇറച്ചി കോഴി വിലക്ക് പരിഹാരം കണ്ടെത്തുന്നതിനും നാട്ടിൽ ഉൽപാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായ കേരള ചിക്കന്റെ മാംസ വിപണന ശാലക്ക് ഓമശ്ശേരിയിൽ തുടക്കമായി. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബ്രോയ്‌ലർ ഫാമുകളിൽ നിന്നും ലഭ്യമാകുന്ന വളർച്ചയെത്തിയ ഇറച്ചിക്കോഴികളെയാണ് മാംസ വിപണന ശാലയിൽ വിൽക്കുന്നത്. കുടുംബശ്രീയുടെ എല്ലാ പദ്ധതികളെയും പോലെ സ്ത്രീകൾക്ക് ഉന്നമനവും സ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് നിലവിലുള്ള മൃഗ സംരക്ഷണ മേഖല പദ്ധതികൾക്ക് പുറമെ കേരള […]