Kunnamangalam: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.
മലയമ്മ മുതുവന വിഷ്ണു എം. കുമാറി (25)നെയാണ് കുന്ദമംഗലം സർക്കിൾ ഇൻ സ്പെക്ടർ എസ്. ശ്രീകുമാർ അറസ്റ്റ് ചെയ്തത്. കമ്പനി മുക്കിൽ നിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കട്ടാങ്ങൽ ജങ്ഷനിൽ ഇറക്കി വിടുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നു പൊലീസ് പറഞ്ഞു.