Vadakara, കാണാതായ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ
Vadakara: ദിവസങ്ങൾക്ക് മുൻപ് കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ. കരിയാട് ചുള്ളിയിന്റെ വിട സുനിയാണ് (49) മരിച്ചത്. ഇക്കഴിഞ്ഞ 16 മുതൽ കാണാനില്ലെന്ന് ചൊക്ലി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ മയ്യഴി പുഴയിൽ ചോമ്പാൽ കുറിച്ചിക്കര ഭാഗത്ത് കണ്ടെത്തിയ മൃതദേഹം സുനിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടക്കും.
Thamarassery, ചുരത്തിൽ കാർ തടഞ്ഞ് കവർച്ച ചെയ്ത സംഭവം; രണ്ടു പേർ കൂടി അറസ്റ്റിൽ
Thamarassery: താമരശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി കോയിലേരി ഹൗസിൽ അജിത്ത് (30), Thamarassery മൂന്നാം തോട് മുട്ടുകടവ് സുബീഷ് (40) എന്നിവരെയാണ് Thamarassery പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശ്ശൂർ,കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23), എന്നിവർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ 13-ന് […]
Koduvally, യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു
Koduvally: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് റോഡരികിൽ ഉപേക്ഷിച്ചു. കിഴക്കോത്ത് എളെറ്റിൽ വട്ടോളി മുഹമ്മദ് ജസീം ആണ് ആക്രമണത്തിനിരയായത്. മൂന്നംഘ സംഘം കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു.ചില കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചും പിന്നീട് വീട്ടിലേക്ക് എത്തിച്ചും ക്രൂരമായി മർദ്ദിച്ചു. കത്തി വാൾ എന്നിവ ഉപയോഗിച്ചു തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി ജസീം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി
Koduvally, ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Koduvally: കൊലപാതകം, മോഷണം, പിടിച്ചു പറി, ലഹരി വില്‍പ്പന, അക്രമം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയായ കൊടുവള്ളി വാവാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വാവാട് മോട്ടമ്മല്‍ സിറാജുദ്ധീന്‍ തങ്ങളെ (28) യാണ് കളക്ടറുടെ ഉത്തരവ് പ്രകാരം ജയിലില്‍ അടച്ചത്. കാസര്‍കോട്ടു നിന്ന് കോഴിക്കോട്ടെത്തിയ സിറാജുദ്ധീന്‍ തങ്ങളെ Koduvally എസ്.ഐ. അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് അറ്സ്റ്റു ചെയ്തത്. 2018-ല്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ […]
Mukkam, കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Mukkam: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. മരിച്ചത് മുക്കം ഭാഗത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയാണെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപടം. Mukkam ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ […]
Kodanchery, സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Kodanchery: കേരള സർക്കാരിന്റെ അഴിമതിയും കടു കാര്യസ്ഥതയും ഭരണ സ്തംഭനവും സാധാരണക്കാരെ വേട്ടയാടുന്ന സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുന്ന CPM, DYFI, SFI ക്രിമിനുകൾ കേരള പോലീസിനെ നോക്കു കുത്തിയാക്കി നിയമം കയ്യിലെടുക്കുന്നതിന് ഒത്താശ ചെയ്യുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും, മുഖ്യ മന്ത്രി മുഖ്യ ഗുണ്ടയായി അധപ്പതിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Kodanchery പുതുപ്പാടി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി Kodanchery പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. […]
Thamarassery, നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറി
Thamarassery: പനക്കോട്, വാടിക്കൽ അങ്ങാടിയിൽ കൂൾ ബാറിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. തച്ചംപൊയിൽ ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന മൂന്ന് പേരുടെ ടേബിളിലേക്ക് പാഞ്ഞു കയറിയത്. അപകടം നടക്കുമ്പോള്‍ അല്‍പ്പം തിരക്ക് കുറഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. കാറിലുള്ളവര്‍ക്ക് പരിക്കില്ല. അപകടത്തില്‍ കൂള്‍ബാര്‍ ജോലിക്കാരന്‍റെ കാലിന് പരിക്കേറ്റു.
കുറ്റവിചാരണ സദസ് ; പുതുപ്പാടി മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി
Thamarassery: യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസിനോട് അനുബന്ധിച്ചു പുതുപ്പാടി മണ്ഡലം മഹിളാ കോൺഗ്രസ് നടത്തിയ കൺവെൻഷൻ തിരുവമ്പാടി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു. യോഗ അധ്യക്ഷ സലോമി സലീം, മുഖ്യ പ്രഭാഷണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോബി ഇലന്തൂർ, പുതുപ്പാടി മണ്ഡലം പ്രസിഡന്റ് രാജേഷ് ജോസ്, മഹിളാ ജില്ലാ സെക്രട്ടറി അംബിക മംഗലത്ത്, മുൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസ്സമ്മ തോമസ്, മുൻ മണ്ഡലം പ്രസിഡന്റ് സന്തോഷ് മാളിയേക്കൽ, […]
Koodaranji, കേര കർഷക സംഗമം സമാപനം ഇന്ന് കൂടരഞ്ഞിയിൽ
Kozhikode: കേരളാ കോൺഗ്രസ് പാർട്ടിയുടെയും കേരള കർഷ യൂണിയന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിലായി നടത്തുന്ന കേര കർഷക സംഗമങ്ങളുടെ കോഴിക്കോട് ജില്ലാ തല സമാപന സമ്മേളനം ഇന്ന് (18-12-2023-തിങ്കൾ) വൈകുന്നേരം 5:30-ന് Koodaranji കല്പിനിയിൽ നടക്കും. കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് അപു ജോൺ ജോസഫ്, കേരളാ […]
Wayanad, കടുവയെ കൊല്ലാതെ വിടില്ല, കൂടല്ലൂരിൽ നാട്ടുകാരുടെ പ്രധിഷേധം ശക്തം
Wayanad: കൂടല്ലൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടുമായി പ്രദേശ വാസികള്‍ രംഗത്ത്. പ്രജീഷെന്ന യുവാവിനെ അതി ക്രൂരമായി കൊന്നു തിന്ന നരഭോജി കടുവയെ ഒരു കാരണവശാലും കൊല്ലാതെ വിടരുതെന്നാണ് കക്ഷി രാഷട്രീയ ഭേദമന്യേ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രജീഷ് കൊല്ലപ്പെട്ട് പത്താം നാളാണ് കടുവ കൂട്ടിലായത്. കടുവയെ കൊല്ലണമെന്ന് തുടക്കം മുതലേ നാട്ടുകാര്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ കൂട് വെച്ച് പിടികൂടുകയോ, അല്ലെങ്കില്‍ […]
️Wayanad, പത്തു ദിവസത്തെ ഭീതി അകന്നു; നരഭോജി കടുവ കൂട്ടില്‍
Wayanad: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ് കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയും കല്ലൂര്‍ക്കുന്നില്‍ നിന്നു അകലെ വട്ടത്താനി ഭാഗത്ത് കടുവയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നതിനിടെ, വാകേരിയില്‍ നിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ ഞാറ്റാടിയില്‍ വാകയില്‍ സന്തോഷിന്റെ അഞ്ചു മാസം ഗര്‍ഭമുള്ള പശുവിനെ […]
Adivaram, വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പുതുപ്പാടി സ്വദേശി മരണപ്പെട്ടു
Adivaram: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പുതുപ്പാടി പുളിക്കാട്ടില്‍ ബേബി (71) മരണപ്പെട്ടു. മുന്‍ KSRTC ഡ്രെെവറായിരുന്നു. നിലവില്‍ ഈങ്ങാപ്പുഴയില്‍ ഇന്‍ഷൂറന്‍സ് സ്ഥാപനം നടത്തി വരുകയായിരുന്നു. നവംമ്പര്‍ ഒന്നിനാണ് വീടിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബെെക്കിടിച്ച് പരിക്കേറ്റത്.കോഴിക്കോട് ബേബി ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും രണ്ട് പെണ്‍ മക്കളുമുണ്ട്. സംസ്കാരം പിന്നീട്.