Kodanchery: കേരള സർക്കാരിന്റെ അഴിമതിയും കടു കാര്യസ്ഥതയും ഭരണ സ്തംഭനവും സാധാരണക്കാരെ വേട്ടയാടുന്ന സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുന്ന CPM, DYFI, SFI ക്രിമിനുകൾ കേരള പോലീസിനെ നോക്കു കുത്തിയാക്കി നിയമം കയ്യിലെടുക്കുന്നതിന് ഒത്താശ ചെയ്യുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നും, മുഖ്യ മന്ത്രി മുഖ്യ ഗുണ്ടയായി അധപ്പതിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് Kodanchery പുതുപ്പാടി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി Kodanchery പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ഒരു പ്രകോപനവും ഇല്ലാതെ മാർച്ച് നടത്തിയ പ്രവർത്തകരെ വടം ഉപയോഗിച്ച് തടയാൻ എത്തിയ കോടഞ്ചേരി പോലീസും കോൺഗ്രസ് പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധ മാർച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് രാജേഷ് ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, മുൻ മണ്ഡലം പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല, യുഡിഎഫ് ചെയർമാൻമാരായ കെ എം പൗലോസ്, ബിജു താന്നിക്കാക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി ജോസഫ്, ദേവസ്യ ചെള്ളാമഠം, ബാബു പട്ട രാട്ട്, ടോമി ഇല്ലിമൂട്ടിൽ, സണ്ണി പുലി കുന്നേൽ, സേവിയർ കുന്നത്തേട്ട്, കുമാരൻ കരിമ്പിൽ, ലിസി ചാക്കോ, ജോസ് പൈക, ഷിന്റോ തൈക്കൽ, ലൈജു അരീപ്പറമ്പിൽ, ജോസഫ് ആലവേലി,റെജി തമ്പി, ഫ്രാൻസിസ് മുണ്ടാട്ടിൽ, കുമാരൻ ചെറുകര എന്നിവർ പ്രസംഗിച്ചു.