Wayanad, ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Wayanad: കാക്കവയൽ നഴ്സറി പടിയിലെ ബൈക്പകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വെങ്ങപ്പള്ളി അത്തിമൂല കോളനി യിലെ ചിഞ്ചു (30) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 7 ന് വൈകീട്ടോടെയായിരുന്നു അപകടം. യുവതി സഞ്ചരിച്ച ബൈക്ക് മറിഞ്ഞായിരുന്നു അപകടം. കോഴി ക്കോട് മെഡി: കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
Kodanchery, യുവാവിന്റെ കൊലപാതകം; അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ
Kodanchery: നൂറാം തോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചനെ ( 25) കൊല ചെയ്ത കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത കുപ്പായക്കോട്ട്, കൈപ്പുറം വേളങ്ങാട്ട് അഭിജിതിന്റെ ( 27) ഭാര്യ സരിതയെ (21) Kodanchery പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റു പ്രതികളായ മുക്കം മൈസൂർ മല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ( 21),പ്രായ പൂർത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17-വയസുകാരൻ എന്നിവരെ കോടഞ്ചേരി പോലീസ് […]
Kozhikode, ഷബ്നയുടെ മരണം: ഭർതൃ സഹോദരി ഹഫ്സ അറസ്റ്റിൽ
Kozhikode: വടകര കുന്നുമ്മക്കര നെല്ലാച്ചേരിയിൽ ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്യ സഹോദരി അറസ്റ്റിൽ. ഓർക്കാട്ടേരി കല്ലേരി വീട്ടിൽ ഹഫ്സ (44) ആണ് അറസ്‌റ്റിലായത്. ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ സഹോദരിയാണ് ഹഫ്സ. ഹബീബിന്റെയും ഹഫ്സയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ഹഫ്സ ഡിവൈഎസ്‌പി ആർ.ഹരി പ്രസാദ് മുൻപാകെ ഹാജരാകുകയായിരുന്നു. എടച്ചേരി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എ.എം.ഷീജയുടെ മുൻപാകെ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.
Omassery, കേരള ചിക്കൻ മാംസ വിപണന ശാലക്ക് തുടക്കമായി.
Omassery: വർദ്ധിച്ചു വരുന്ന ഇറച്ചി കോഴി വിലക്ക് പരിഹാരം കണ്ടെത്തുന്നതിനും നാട്ടിൽ ഉൽപാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായ കേരള ചിക്കന്റെ മാംസ വിപണന ശാലക്ക് ഓമശ്ശേരിയിൽ തുടക്കമായി. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബ്രോയ്‌ലർ ഫാമുകളിൽ നിന്നും ലഭ്യമാകുന്ന വളർച്ചയെത്തിയ ഇറച്ചിക്കോഴികളെയാണ് മാംസ വിപണന ശാലയിൽ വിൽക്കുന്നത്. കുടുംബശ്രീയുടെ എല്ലാ പദ്ധതികളെയും പോലെ സ്ത്രീകൾക്ക് ഉന്നമനവും സ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് നിലവിലുള്ള മൃഗ സംരക്ഷണ മേഖല പദ്ധതികൾക്ക് പുറമെ കേരള […]
Thamarassery, അയ്യപ്പൻ വിളക്ക് ഉത്സവം ഡിസംബർ 16 ന്
Thamarassery: അഖില ഭാരത അയ്യപ്പ സേവാ സംഘം Thamarassery ശാഖ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 68 -ാമത് അയ്യപ്പൻ വിളക്ക് ഉത്സവം ഡിസംബർ 16ന് ശനിയാഴ്ച വിവിധ പരിപാടികളോടെ നടക്കും. വിളക്കു ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീധരൻ മേലെപ്പാത്ത്, അയ്യപ്പ സേവാ സംഘം പ്രസിഡൻറ് ഗിരീഷ് തേവള്ളി, സെക്രട്ടറി ഷിജിത്ത് .കെ. പി, ജനറൽ കൺവീനർ സുധീഷ് ശ്രീകല എന്നിവർ അറിയിച്ചു. ഡിസംബർ 14 ന് വൈകുന്നേരം 6 മണിക്ക് അയ്യപ്പ ഭജന […]
Kozhikode – കൊല്ലഗല്‍ ദേശീയ പാത നാലു വരിയാക്കാന്‍ ആലോചന
Thamarassery: Kozhikode – കൊല്ലഗൽ ദേശീയ പാത 766 മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ 4 വരി പാതയായി വികസിപ്പിക്കും. നിലവിലെ രൂപ രേഖ അനുസരിച്ച് 2 വരി പാതയായി വികസിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കഴിഞ്ഞ നവംബർ 30ന് ദേശീയ പാത വിഭാഗം ഇറക്കിയ വിജ്ഞാപനം കാലാവധി പൂർത്തിയായതിനെ തുടർന്ന് റദ്ദായി. ഇതോടെ ദേശീയ പാതയോരത്ത് കെട്ടിട നിർമാണ അനുമതിക്ക് നിരാക്ഷേപ പത്രം സമർപ്പിക്കണമെന്ന് ഉടമകളെ നിർബന്ധിക്കാനാവില്ല. റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് കേന്ദ്ര ഉപരിതല റോഡ് […]
Kozhikode, ഷബ്‌നയുടെ മരണം: ഭര്‍തൃ മാതാവും അറസ്റ്റില്‍, പിടി കൂടിയത് കോഴിക്കോട്ടെ ലോഡ്ജില്‍ നിന്ന്
Kozhikode: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃ മാതാവും അറസ്റ്റില്‍. മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതാവ് തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് പിടി കൂടിയത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റു പ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃ സഹോദരി, ഭര്‍തൃ പിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ […]
Kalpetta, നരഭോജി കടുവയെ പിടികൂടാൻ വൻ സന്നാഹം, നാട്ടുകാരോട് സ്ഥലത്തു നിന്ന് മാറാൻ നിർദേശം, നിരോധനാജ്ഞ
Kalpetta: വയനാട് ബത്തേരി കൂടല്ലൂരിൽ മനുഷ്യനെ പിടിച്ച കടുവയ്ക്ക് വേണ്ടി വ്യാപക തെരച്ചിലുമായി വനം വകുപ്പ്. 20 അംഗ പ്രത്യേക ടീം സർവ സജ്ജ്‌മായി കാട്ടിലേക്ക് തിരിച്ചു. കടുവയെ കണ്ടെത്താനുള്ള വലിയ സന്നാഹമാണ് സ്ഥലത്ത് നടക്കുന്നത്. വേണ്ട നിർദേശങ്ങൾ നൽകുകൊണ്ട് വെറ്ററിനറി ടീമും കാട്ടിലേക്ക് പോയിട്ടുണ്ട്. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ മേഖലയിൽ ആണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിനിടെ, നാട്ടുകാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ വനം വകുപ്പ് അറിയിപ്പ് നൽകി. കടുവ നിലയുറപ്പിച്ച സ്ഥലം കണ്ടെത്തിയോയെന്ന സംശയവും ഇതോടെ […]
Kozhikode, നമ്പർ പ്ലേറ്റ് മറച്ചുപിടിച്ച് യാത്ര ചെയ്തവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത് എം.വി.ഡി
Kozhikode: എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത് എംവിഡി. ആറു പേരുടെ ലൈസൻസാണ് കോഴിക്കോട് എംവിഡി സസ്പെൻഡ് ചെയ്ത്. അമിത വേഗത, ഹെൽമറ്റ് ധരിക്കാതിരിക്കൽ, കൂടുതൽ യാത്രക്കാർ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയ ശേഷം വണ്ടി നമ്പർ ക്യാമറയിൽ പതിയാതിരിക്കാൻ കൈ കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു. 16 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമ ലംഘനം നടത്തി നമ്പർ പ്ലേറ്റ് മറച്ചവർക്കെതിരെയാണ് നടപടി
Thamarassery, ബൈക്ക് മോഷണം പോയി
Thamarassery: അണ്ടോണ അരേറ്റക്കുന്നുമ്മൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് (K L11W 3196 Hero Honda Passion Plus Blu colour ) ഇന്നലെ രാത്രി പുലർച്ചെ മൂന്നിനും നാലിനും ഇടക്ക് മോഷണം പോയി. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9847977924
Kodanchery, കൊലപാതകം; മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
Kodanchery: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് നിഗമനം. തിരുവമ്പാടി പാമ്പിഴഞ്ഞ പാറ സ്വദേശി മുഹമ്മദ് അഫ്സൽ, മുക്കം മലാം കുന്ന് സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് ഇരുവരും. മൊത്തം […]
Adivaram, തെക്കെ പോയിൽ അഷ്റഫ് നിര്യാതനായി
Adivaram: തെക്കെ പോയിൽ അഷ്റഫ് (57) നിര്യാതനായി ഭാര്യ: ജമീല. മക്കൾ: അൻഷാദ്, ഫൈസൽ. മരുമക്കൾ:ഫസ്ന, ഹന്ന ഫാത്തിമ സഹോദരങ്ങൾ. സുലൈമാന്‍, അബ്ദുല്ല കോയ ( late), കരീം ,അസ്സൈൻ, കോയ, നസീര്‍, കദീസ, പാത്തുമ്മ, സഫിയ മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:45ന് അടിവാരം ജുമാ മസ്ജിദിൽ