യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

rs magic

Thamarassery: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി  ഒന്നര വർഷത്തോളം യുവതിയുമായി അടുപ്പത്തിലാവുകയും, ശാരീക ബന്ധങ്ങൾ പുലർത്തുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയും ചെയ്തു എന്ന് യുവതി നൽകിയ പരാതിയിൽ മലപ്പുറം മമ്പാട് കാഞ്ഞിരാല വീട്ടിൽ അബ്ദുൽ ഹമീദ് (29) നെ  താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് മലപ്പുറം വാഴക്കാട് വെച്ച് ഇന്ന് വൈകുന്നേരം 4 മണിക്കാണ് കസ്റ്റഡിയിൽ എടുത്തത്. Thamarassery പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ഡൽഹിയിലെ കർഷക പോരാട്ടത്തിന് Thiruvampady, കർഷക കോൺഗ്രസിൻ്റെ ഐഖ്യദാർഡ്യം.

jk

Thiruvampady: കേന്ദ്ര സർക്കാരിൻ്റെ വഞ്ചനാപരമായ കർഷക വിരുദ്ധനയങ്ങൾക്കെതിരെ യും ഡൽഹിയിൽ നടക്കുന്ന കർഷക അവകാശപ്പോരാട്ടങ്ങൾക്ക് ഐഖ്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടും കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. Thiruvampady, നടന്ന പ്രതിഷേധ പ്രകടനം ജില്ലാ കോൺഗ്രസ് ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ പത്ത് മണിക്ക് Thiruvampady ടൗണിൽ വന്യമൃഗ ശല്ല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധ സംഗമം നടത്തുന്നതാണന്ന് സംഘാടകർ അറിയിച്ചു. കർഷക കോൺഗ്രസ് […]

test