Thamarassery: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഒന്നര വർഷത്തോളം യുവതിയുമായി അടുപ്പത്തിലാവുകയും, ശാരീക ബന്ധങ്ങൾ പുലർത്തുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയും ചെയ്തു എന്ന് യുവതി നൽകിയ പരാതിയിൽ മലപ്പുറം മമ്പാട് കാഞ്ഞിരാല വീട്ടിൽ അബ്ദുൽ ഹമീദ് (29) നെ താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് മലപ്പുറം വാഴക്കാട് വെച്ച് ഇന്ന് വൈകുന്നേരം 4 മണിക്കാണ് കസ്റ്റഡിയിൽ എടുത്തത്.
Thamarassery പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.