Thamarassery, പരാതി എഴുതാൻ പേപ്പറും, പേനയും ഇനി പോലീസ് സ്റ്റേഷനിൽ ലഭിക്കും.
Thamarassery പോലീസ് സബ് ഡിവിഷനു കീഴിലുള്ള താമരശ്ശേരി, കൊടുവള്ളി, മുക്കം, തിരുവമ്പാടി, കോടഞ്ചേരി, ബാലുശ്ശേരി, കാക്കൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എത്തുന്നവർ പേപ്പറും, പേനയും തേടി അലയേണ്ട. പരാതി എഴുതുവാനായുള്ള പേപ്പറും, പേനയും ഇനി പോലീസ് സ്റ്റേഷനിൽ സൗജന്യമായി ലഭിക്കും. പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൂദമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ നടപ്പിലാക്കുന്നത്.
Thamarassery ചുരം ഒന്നാം വളവിന് സമീപം തീപിടുത്തം
Adivaaram: താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം തീപിടുത്തം. ഒന്നാം വളവിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്, മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.
Koodaranji, തെരുവ് നായ ആക്രമണം;സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് കടിയേറ്റു.
Koodaranji: കൂടരഞ്ഞിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 8 ഓളം പേർക്ക് നിലവിൽ നായയുടെ കടിയേറ്റതായാണ് വിവരം. പുലർച്ചെ പള്ളിയിൽ പോയവരുടെ നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈക്കേറ്റ പരുക്ക് ഗുരുതരമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആക്രമകാരിയായ നായയെ കണ്ടെത്തിയില്ല.
Kozhikode, കോഴിയിറച്ചി വില കുത്തനെ കൂടി
Kozhikode- കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വര്‍ദ്ധിച്ചത്. കോഴിക്ക് കിലോയ്ക്ക് 140 മുതല്‍160 രൂപ വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220 മുതല്‍240 രൂപയാണ് നിരക്ക്. ഒരു മാസം മുമ്പുവരെ തൂവലോടുകൂടെ 100 രൂപയ്ക്ക് താഴെയും ഇറച്ചിക്ക് 200ല്‍ താഴെയുമായിരുന്നു വില. റംസാന്‍ നോമ്പ് അടുത്തതിനാല്‍ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം. ചൂട് കുറഞ്ഞ് കോഴി ഉല്‍പാദനം വര്‍ദ്ധിക്കുന്നത് വരെ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് […]
Pulpally, മുള്ളൻകൊല്ലി ടൗണിൽ കടുവ ഇറങ്ങി.
Pulpally: മുള്ളൻകൊല്ലി ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി പനിറാണ് കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്ന പനീർ ഉടൻതന്നെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനക്കിടെ കൃഷിയിടത്തിൽ കാട്ടുപന്നികളെ കണ്ടെത്തി. കടുവയിറങ്ങിയതറിഞ്ഞ് മുള്ളൻകൊല്ലി ടൗണിൽ ആളുകൾ സംഘടിച്ചതോടെ പുല്പള്ളിയിൽ നിന്നും കൂടുതൽ പോലീസ് എത്തി നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ നിന്നും 500 മീറ്റർ മാറി […]
വനം മന്ത്രി രാജിവെക്കണം. Thamarassery ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കോൺഗ്രസ് മാർച്ച് നടത്തി, മന്ത്രിയുടെ കോലം കത്തിച്ചു.
മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനംവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ, വന്യമൃഗ അക്രമണങ്ങളുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് വനമന്ത്രി, മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് Thamarassery ഫോറസ്റ്റ് റയ്ഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലയുള്ള സർക്കാർ വന്യമൃഗ ശല്യ വിഷയത്തിൽ നാടകം കളിക്കുകയാണെന്നും തുടർച്ചയായുള്ള വന്യജീവി ആക്രമണം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിലെ ഏകോപനക്കുറവ് മൂലം സാധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത വീഴ്ച ഉണ്ടാകുമ്പോൾ അവരെ നിയന്ത്രിക്കാനും വന മന്ത്രിക്കാകുന്നില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു […]
Thamarassery, സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.
Thamarassery പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഇലക്ഷൻ ഡ്യൂട്ടിക്കായി 50 സ്പഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. 18 വയസ്സ് പൂർത്തിയായ SPC, NCC, NSS,Rtd Police Officers, Ex Army എന്നിവർക്ക് മുൻഗണന. താല്പര്യമുള്ളവർ എത്രയും പെട്ടന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 0495 2222240
Thamarassery, എംഡി എം എ യുമായി രണ്ടു യുവാക്കൾ പിടിയിൽ.
Thamarassery: മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ പിടിയിൽ. പുതുപ്പാടി അടിവാരം മരുതിലാവ് മോയിക്കൽ എം ഉസയിൻ (26), ഉണ്ണിക്കുളം എം എം പറമ്പ വാരി മലയിൽ പി വി ജംഷീർ (27) എന്നിവരാണ് വിൽപ്പനക്കായി കൈവശം വെച്ച 1.54 ഗ്രാം എംഡി എം എ യുമായി പിടിയിലായത്.പ്രതികൾ സഞ്ചരിച്ച KL 72 D 4556 നമ്പർ മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.
ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 […]
Wayanad, വീണ്ടും കടുവ ആടിനെ കൊന്നു
Wayanad: വയനാട്ടിൽ വീണ്ടുംകടുവ ആടിനെ കൊന്നു. പനവല്ലി സർവാണി കൊല്ലികോളനിയിലെ ബിന്ദുവിൻ്റെ ആടിനെയാണ് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം മേൽനടപടികൾ സ്വീകരിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനു ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Thamarassery ചുങ്കത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്.
Thamarassery: ചുങ്കം ബൈപ്പാസ് ജംഗ്‌ഷനിൽ തച്ചംപൊയിൽ നിന്നും വരികയായിരുന്ന സ്കൂട്ടറിനെ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചു.അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കാർ ഡ്രൈവർ റിജിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കമ്മാളൻകുന്നത്ത് വൈഗ ബൈജു, മകൾ വൈഗ (16) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Thamarassery, പതിനാറുകാരിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍.
Thamarassery: പതിനാറുകാരിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഈങ്ങാപ്പുഴ പയോണ ഉമ്മിണി കുന്നുമ്മൽ മുഹമ്മദ് റെയ്ജാസ് (20) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്രേറ്റ് റിമാൻ്റ് ചെയ്തതു. ഒരു വർഷം മുമ്പാണ് പതിനാറുകാരിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചത്.പിന്നീട് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഢിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു എന്നാണ് കേസ്.താമരശ്ശേരി എസ്ഐ പ്രദീപിന്റെ നേതൃത്തത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് […]