Kozhikode, കോഴിയിറച്ചി വില കുത്തനെ കൂടി

HOP UAE VISA FROM 7300 INR - BANNER
Kozhikode- കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വര്‍ദ്ധിച്ചത്. കോഴിക്ക് കിലോയ്ക്ക് 140 മുതല്‍160 രൂപ വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220 മുതല്‍240 രൂപയാണ് നിരക്ക്. ഒരു മാസം മുമ്പുവരെ തൂവലോടുകൂടെ 100 രൂപയ്ക്ക് താഴെയും ഇറച്ചിക്ക് 200ല്‍ താഴെയുമായിരുന്നു വില. റംസാന്‍ നോമ്പ് അടുത്തതിനാല്‍ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം. ചൂട് കുറഞ്ഞ് കോഴി ഉല്‍പാദനം വര്‍ദ്ധിക്കുന്നത് വരെ വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. കനത്ത ചൂടില്‍ കോഴി ഉല്‍പാദനം കുറഞ്ഞതാണ് വില പൊടുന്നനെ ഉയരാന്‍ കാരണം. ഇത് മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടിയെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയ്ക്കകത്തെ ഫാമുകളില്‍ വേനലില്‍ ഉല്പാദനം പകുതിയോളമായി കുറഞ്ഞു. ചൂട് കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ ചത്തു പോകാനുള്ള സാദ്ധ്യത കൂടുതലായതിനാലാണ് ഫാമുടമകള്‍ എണ്ണം കുറച്ചത്.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test