വനം മന്ത്രി രാജിവെക്കണം. Thamarassery ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കോൺഗ്രസ് മാർച്ച് നടത്തി, മന്ത്രിയുടെ കോലം കത്തിച്ചു.

hop thamarassery poster
മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനംവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തിൽ, വന്യമൃഗ അക്രമണങ്ങളുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് വനമന്ത്രി,   മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് Thamarassery ഫോറസ്റ്റ് റയ്ഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
 ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലയുള്ള സർക്കാർ വന്യമൃഗ ശല്യ  വിഷയത്തിൽ നാടകം കളിക്കുകയാണെന്നും തുടർച്ചയായുള്ള വന്യജീവി ആക്രമണം പരിഹരിക്കാൻ ഉദ്യോഗസ്ഥ തലത്തിലെ ഏകോപനക്കുറവ് മൂലം  സാധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത വീഴ്ച ഉണ്ടാകുമ്പോൾ അവരെ നിയന്ത്രിക്കാനും വന മന്ത്രിക്കാകുന്നില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കർഷക കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് പി സി ഹബീബ് തമ്പി പറഞ്ഞു.
വന്യമൃഗ ആക്രമണത്തിൽ ഗൗരവപരമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വനങ്ങളുടെ സംവാഹനശേഷിക്ക് അപ്പുറം മൃഗങ്ങൾ പെരുകിയത് നിയന്ത്രിക്കാനുള്ള സംവിധാനം വേണം.
 വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതും പ്രതിരോധിക്കുന്നതും കർഷകരുടെ ബാധ്യതയാക്കരുത്.
 വനത്തിനകത്ത് നിൽക്കേണ്ട വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിന്റെ ഉത്തരവാദിത്വം വനവകുപ്പിനാണ്. വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവൻ എടുക്കുമ്പോഴും കൃഷി നശിപ്പിക്കുമ്പോഴും ജീവനും സ്വത്തും സംരക്ഷിക്കാൻ കഴിയാതെ വനവകുപ്പ് തീർത്തും പരാജയപ്പെട്ട അവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ പിടിയിൽ അമർന്ന വനവകുപ്പിൽ യാതൊരു ഇടപെടലും നടത്താൻ മന്ത്രിക്കു കഴിയുന്നില്ല.
 വനവകുപ്പിന്റെ അനാസ്ഥക്കും കെടു കാര്യസ്ഥതക്കും ഉത്തരവാദിയായ വനവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന്  കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ പറഞ്ഞു.
പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ്റെ കോലം കത്തിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test