Thamarassery, കാട്ടുപന്നി ശല്യം അതി രൂക്ഷം; അപകടങ്ങളും, കൃഷി നാശവും പതിവ്. ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൃഷിയിടങ്ങളിൽ നിന്നും കിട്ടു പന്നികളെ കൊന്നൊടുക്കാൻ ആരംഭിച്ചു.
Thamarassery: കട്ടിപ്പാറ പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുകയും, വാഹനങ്ങളുടെ മുന്നിൽ ചാടി അപകടങ്ങൾ ഉണ്ടാവുന്നത് പതിവാകുകയും ചെയ്ത സാഹചര്യത്തിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 17 ഓളം ഷൂട്ടർ മാർ ചേർന്ന് കട്ടു പന്നികളെ കൊന്നൊടുക്കുന്നതിനായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. ആദ്യ രണ്ടു മണിക്കൂറിൽ 4 പന്നികളെ വെടിവെച്ചു കൊന്നു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജയിംസ്, മുൻ പ്രസിഡൻ്റ് മോയത്ത് […]
Wayanad, വന്യമൃഗ ശല്യം പ്രതിരോധിക്കൽ: അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും.
Wayanad: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. മനുഷ്യ മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, പ്രശ്‌നങ്ങളിൽ കാല താമസം ഒഴിവാക്കുക എന്നിവയടക്കം നാല് ലക്ഷ്യങ്ങളാണ് കരാറിലുള്ളത്. ബന്ദിപൂരിൽ കേരള-തമിഴ്‌നാട്-കർണാടക വനം മന്ത്രിമാരുടെ യോഗം പൂർത്തിയായി. ഈ യോഗത്തിലാണ് കേരളവും കർണാടകയും കരാറിലൊപ്പിട്ടത്. പതിറ്റാണ്ടുകൾ മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളതെന്നും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ യോഗത്തിൽ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് […]
Kattippara, വീടിന്റെ താക്കോൽ കൈമാറി.
Kattippara: ഭവനരഹിതരില്ലാത്ത കേരളം സാക്ഷാ ത്കരിക്കുന്നതിന് സർക്കാറിനൊപ്പം ചേർന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി തീരുമാനം ഏറ്റെടുത്ത് കെ എസ് ടി എ താമരശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിക്ക് കന്നൂട്ടിപ്പാറയിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് കുടുംബത്തിന് കൈമാറി.സംഘാടക സമിതി ചെയര്മാൻ ശ സി പി നിസാർ ആധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ എസ് കെ […]
പന്നിക്കോട്ടൂർ ഗവ. എൽ പി സ്ക്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും യാത്രയയപ്പും സമാപിച്ചു.
പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ. എൽ പി സ്കൂളിൽ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ. എം കെ മുനീറിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച പഠന മുറികളുടെ ഉദ്ഘാടനവും വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകനായ കെ സുലൈമാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമാപിച്ചു. കൊടുവള്ളി എംഎൽഎ ഡോ. എം കെ മുനീർ ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷനായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന […]
Kakkayam, കാട്ടാനയിറങ്ങി.
Kakkayam ആനയിറങ്ങി. ഇന്നലെ രാത്രി 12 മണിയോടെയാണ് കക്കയം ഡാം സെറ്റിൽ ആനയിറങ്ങിയത്. കക്കയത്തിറങ്ങിയ നാട്ടുകാർ ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തുരത്തി. നാശങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.
Mukkam, കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്.
Mukkam: കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. മുക്കം പൊറ്റശ്ശേരി സ്വദേശി കണ്ണൻകര അഖിൽരാജിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് വീടിന് തൊട്ടടുത്ത പറമ്പിൽവെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ അഖിൽ രാജിനെ മുക്കം സി.എച്ച്.സി.യിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. അഖിൽ രാജിന്റെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഓടിയെത്തിയ കാട്ടുപന്നി അഖിലിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. താഴെവീണ അഖിലിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു.
Koduvally, വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാർഥി മരിച്ചു.
Koduvally: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പണിക്കാർ നിർമാണം നിർത്തി പോയതിനുശേഷം വീടിന്റെ പോർച്ചിന് മുകളിൽക്കയറി അവിടെ വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിൻദേവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാർ സ്ലാബിനടിയിൽനിന്ന് അഭിൻദേവിനെ പുറത്തെടുത്തിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ […]
മുസ്‌ലിം ലീഗ് സ്ഥാപകദിനത്തിൽ Thiruvampady പഞ്ചായത്തിൽ പതാക ഉയർത്തി.
Thiruvampady: മാർച്ച് 10 മുസ്‌ലിം ലീഗ് സ്ഥാപകദിനത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ മുൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ അബ്ദു സമത് പേക്കാടൻ പതാക ഉയർത്തി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി, അലവി ഓ ടി അസ്ക്കർ ചെറിയമ്പലം , കുഞ്ഞിമുഹമ്മത് കൊണ്ടോട്ടി പറമ്പൻ അബ്ദുൽ ലത്തീഫ് പോക്കാടൻ , മുജീബ് റഹ്മാൻ പി എം , കരീം പൂവൻവളപ്പിൽ അബ്ദു സമത്, ഫൈസൽ , ഹബീബ് എന്നിവർ സംബന്ധിച്ചു.
Vadakara, ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍.
കോഴിക്കോട്: Vadakara ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍. ഡിവൈഎസ്പി വിനോദ് കുമാറിന്റെ വാഹനമാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയമുണ്ട്. വാഹനം ആരെങ്കിലും കത്തിച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിക്കാന്‍ കാരണം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡിവൈഎസ്പി പ്രതികരിച്ചു.
SDPI ആൾ മെമ്പേഴ്സ് കൺവെൻഷൻ സംഘടിപ്പിച്ചു.
എകരൂൽ: രാജ്യത്തിൻ്റെ വീണ്ടെടുപ്പിന്, ജന മുന്നേറ്റം! SDPI ഉണ്ണികുളം പഞ്ചായത്ത് ഓൾ മെമ്പേഴ്സ് കൺവെൻഷൻ എകരുൽ ക്രസൻ്റ് സ്കൂളിൽ SDPI ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ സഖാഫി, ജില്ലാ കമ്മിറ്റി അംഗങ്ങളായ M അഹമ്മദ് മാസ്റ്റർ, ബാലൻ നടുവണ്ണൂർ , മണ്ഡലം പ്രസിഡണ്ട് നവാസ് NV , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് MT അബ്ദുറഹിമാൻ , സലാംകപ്പുറം ,സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.വേദിയിൽ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി […]
Wayanad വീണ്ടും പുലിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്
Wayanad: വയനാട് പയ്യമ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.