Thamarassery: കട്ടിപ്പാറ പഞ്ചായത്തിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുകയും, വാഹനങ്ങളുടെ മുന്നിൽ ചാടി അപകടങ്ങൾ ഉണ്ടാവുന്നത് പതിവാകുകയും ചെയ്ത സാഹചര്യത്തിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 17 ഓളം ഷൂട്ടർ മാർ ചേർന്ന് കട്ടു പന്നികളെ കൊന്നൊടുക്കുന്നതിനായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചു.
ആദ്യ രണ്ടു മണിക്കൂറിൽ 4 പന്നികളെ വെടിവെച്ചു കൊന്നു. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജയിംസ്, മുൻ പ്രസിഡൻ്റ് മോയത്ത് മുഹമ്മദ്, സംയുക്ത കർഷക സമിതി നേതാവ് കെ വി സെബാസ്റ്റ്യറ്റ്യൻ, കാസ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
വളർത്തു നായ്ക്കളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്.