Thamarassery, കത്തീഡ്രൽ ദേവാലയത്തിൽ പെസഹാ തിരുനാൾ ആഘോഷിച്ചു
Thamarassery: മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ കുർബാന സ്ഥാപനത്തിൻ്റെ സ്മരണകളുയർത്തി വിശുദ്ധ വാരത്തിലെ പെസഹാ തിരുനാൾ ആചരിച്ചു. കാലു കഴുകൽ ശുശ്രൂഷയ്ക്കും തിരുകർമ്മങ്ങൾക്കും താമരശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ പിതാവ് നേതൃത്വം നൽകി. പൗരോഹിത്യ സ്ഥാപനത്തിൻ്റെ ഓർമ്മ കൂടിയായ പെസഹാ തിരുന്നാളിൽ പൗരോഹിത്യത്തിൻ്റെ പ്രാധാന്യത്തെ ഓർമപെടുത്തികൊണ്ടു പിതാവ് വചന സന്ദേശം നൽകി. കത്തീഡ്രൽ ദേവാലയ വികാരി ഫാ. മാത്യു പുളിമൂട്ടിൽ, അസി. വികാരിയായ ഫാ. ജോർജ് നരിവേലിൽ, ഫാ. ജോജോ MCBS എന്നിവർ […]
Kodanchery, എൻഎസ്എസ് വോളണ്ടിയേഴ്സിന് സെന്റ് ഓഫ് നൽകി.
Kodanchery: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയേഴ്സ് സീനിയർ എൻഎസ്എസ് വോളണ്ടിയേഴ്സിന് യാത്രയയപ്പ് നൽകി. എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ രണ്ട് വർഷക്കാലത്തെ മികവാർന്ന പ്രവർത്തനങ്ങൾ ഏവരും പരസ്പരം പങ്കുവെച്ചു. വോളണ്ടിയേഴ്സ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത ടീച്ചറിനെ ചടങ്ങിൽ ആദരിച്ചു. ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്സായ ലിയാ തോമസ്, ബ്രിന്റോ റോയ്, അൻവിയ ടിജി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. വോളന്റിയേർസ്, പ്രിൻസിപ്പൽ, അധ്യാപകർ അനധ്യാപകർ എന്നിവർ സീനിയർ വോളണ്ടിയേഴ്സ്ന് ആശംസകൾ അറിയിച്ചു.
‘വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലുവരെ Kalpetta, പേര് ചേര്‍ക്കാം; അത് വ്യാജം’, തിയ്യതി അവസാനിച്ചെന്ന് കലക്ടര്‍
Kalpetta: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം എന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. മാര്‍ച്ച് 25 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും കലക്ടര്‍ അറിയിച്ചു.
ഓൺ ലൈൻ വഴി Thamarassery സ്വദേശിയുടെ 586200 രൂപ തട്ടിയെടുത്ത കേസിൽ അന്തർ സംസ്ഥാന ബന്ധമുള്ള മൂന്നു പേർ അറസ്റ്റിൽ
Thamarassery: ടെലഗ്രാം ആപ്പ് എക്കൗണ്ട് വഴി con.tvയുടെ പാർട് ടൈം ജോലിയിലൂടെ കൂടുതൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഈ മാസം 2,4,5 തിയ്യതികളിൽ പലതവണകളായി താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിയിൽ നിന്നും 586200 രൂപ തട്ടിയെടുത്തത്. പണം എക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യിച്ച് പിന്നീട് പണവും ലാഭവും നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കൊയിലാണ്ടി മുത്താമ്പി കിഴക്കേ പറയച്ചാൽ അനസ്(32), കൊയിലാണ്ടി നടേരി തെക്കേടത്ത് കണ്ടി സാദിഖ് (35) കൈതപ്പൊയിൽ പടിഞ്ഞാറു തൊടുകയിൽ ഷിബിലി (27), എന്നിവരെയാണ് […]
പയോണ താമസിക്കുന്ന വട്ടക്കണ്ടി മുഹമ്മദ് നിര്യാതനായി
Engapuzha: പയോണ താമസിക്കുന്ന വട്ടക്കണ്ടി മുഹമ്മദ് (പൂനൂർ മുഹമ്മദ് 71) നിര്യാതനായി, ഭാര്യ: മറിയ മക്കൾ: സിയാദ്, സക്കീന, സാജിത, സീനത്ത് മരുമക്കൾ: മൊയ്തീൻ കുട്ടി, ബഷീർ, സിദ്ദീഖ്, ബാസിന മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയോണ ജുമാ മസ്ജിദിൽ നടക്കും
Thamarassery, നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് അപകടം
Thamarassery: താമരശ്ശേരി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് അപകടം. ഇന്നോവയുടെ ഒരു ഭാഗം തകർന്നു, ആർക്കും പരുക്കില്ല. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അതേദിശയിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. രാവിലെ 6 മണിക്കായിരുന്നു അപകടം.
Thamarassery, കോളേജ് കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരുക്ക്
അടിവാരത്ത് കോളേജ് കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരുക്ക് Thamarassery: അടിവാരത്ത് പ്രവർത്തിക്കുന്ന ഇഫ്തുൽ ഖുർആൻ കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നും വീണ് പതിനാലു വയസ്സുകാരനായ വിദ്യാർത്ഥിക്ക് പരുക്ക്. ഗൂഡല്ലൂർ പാടന്തറ വാഴപ്പറ്റ വീട്ടിൽ കോയ സാദിയുടെ മകൻ മിസ്ബാഹുൽ ഹഖിനാണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ നിന്നാണ് കുട്ടി താഴെ വീണത്, 25 ഓളം വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട് എന്നാണ് […]
കാണ്മാനില്ല.
Thamarassery: അടിവാരം സ്വദേശി മുഹമ്മദ് സിനാൻ(15) എന്ന വിദ്യാർത്ഥിയെ ഇന്ന് 28/03/2024 (ബുധൻ) ഉച്ചയ്ക് 3 മണിമുതൽ കാൺമാനില്ല. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക 9947420554