Thamarassery: മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ കുർബാന സ്ഥാപനത്തിൻ്റെ സ്മരണകളുയർത്തി വിശുദ്ധ വാരത്തിലെ പെസഹാ തിരുനാൾ ആചരിച്ചു. കാലു കഴുകൽ ശുശ്രൂഷയ്ക്കും തിരുകർമ്മങ്ങൾക്കും താമരശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. റെമീജിയൂസ് ഇഞ്ചനാനിയിൽ പിതാവ് നേതൃത്വം നൽകി. പൗരോഹിത്യ സ്ഥാപനത്തിൻ്റെ ഓർമ്മ കൂടിയായ പെസഹാ തിരുന്നാളിൽ പൗരോഹിത്യത്തിൻ്റെ പ്രാധാന്യത്തെ ഓർമപെടുത്തികൊണ്ടു പിതാവ് വചന സന്ദേശം നൽകി. കത്തീഡ്രൽ ദേവാലയ വികാരി ഫാ. മാത്യു പുളിമൂട്ടിൽ, അസി. വികാരിയായ ഫാ. ജോർജ് നരിവേലിൽ, ഫാ. ജോജോ MCBS എന്നിവർ സഹകാർമ്മികരായിരുന്നു. തിരുകർമ്മങ്ങളോടനുബന്ധിച്ചു വൈകുന്നേരം 6 മണി വരെ തുടർച്ചയായ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.