Engapuzha നവജാതശിശുവിന്‍റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ
Engapuzha: ഈങ്ങാപ്പുഴയിലെ നവജാതശിശുവിന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ. അഡീഷണല്‍ ഡി.എം.ഒ.യ്ക്ക് ആണ് അന്വേഷണചുമതല. ഇതിനായി പ്രത്യേക അന്വേഷണസമിതിയെയും നിയോഗിച്ചു. താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഈങ്ങാപ്പുഴയിലെ ബിന്ദു– ഗിരീഷ് ദമ്പതികളുടെ ആരോപണം. ഡിസംബര്‍ 13ന് ആയിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവ വേദനയെ തുടര്‍ന്ന് എത്തിച്ചപ്പോള്‍ കുഞ്ഞിന്‍റെ തല പുറത്തുവരുന്ന നിലയിലായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാര്‍ ആവശ്യമായ പരിചരണം നല്‍കാതെ കുട്ടി പുറത്തേക്ക് വരാതിരിക്കാന്‍ വസ്ത്രം കീറി […]
Thamarassery, പരപ്പൻ പൊയിൽ കൈതവളപ്പിൽ അബ്ദുൽ അസീസ് നിര്യാതനായി.
Thamarassery:പരപ്പൻ പൊയിൽ കാരാട്ട് താമസിക്കും കല്ലായി കൈതവളപ്പിൽ പരേതനായ അബുവിന്റെ മകൻ അബ്ദുൽ അസീസ് (63)നിര്യാതനായി. ഭാര്യ : ഹഫ്സ (വൈത്തിരി) മക്കൾ : അബു സജാദ്, ആയിഷ ഫർസാന, ഫാത്തിമ അംന . മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.
Koduvally, സ്കൂട്ടറിൽ കയറുകയായിരുന്ന യുവാവിൻ്റെ തലക്ക് കോടാലി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു, പ്രതി പിടിയിൽ
Koduvally: എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ വെച്ച് രാവിലെ 8 മണിക്കാണ് സംഭവം. നിർത്തിയിട്ടിരുന്ന തൻ്റെ സ്കൂട്ടറിൽ കയറുകയായിരുന്ന മൂർക്കൻ കുണ്ട് താമസിക്കും പീറ്റക്കണ്ടി ദേവദാസിനാണ് വെട്ടേറ്റത്, തലക്കും കൈക്കും, ദേഹത്തും പരുക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിൽ ദേവദാസിനെ വെട്ടിയത്, സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ താമരശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസ് പിടികൂടി. അക്രമണത്തിനു പിന്നിൽ പ്രത്യേക കാരണമൊന്നും ഇല്ലെന്നാണ് വിവരം. പ്രതി മാനസിക അസ്വാസ്ഥ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി […]
പുതുപ്പാടി, 17 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പുതുപ്പാടി: അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദ് (17) നെ യാണ് വീട്ടിൽ നിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിൻ്റെ കരയിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർത്ഥിയാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.
Kozhikode, നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു
Kozhikode: പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന്‍ ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പാറക്കും ഇടയിലാണ് ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. മീഡിയവണ്‍ ചാനല്‍ വിഷ്വല്‍ എഡിറ്റര്‍ വി.ഫാസിലിന്റെ സഹോദരിയാണ് മരിച്ച സെന്‍സി. അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച […]
കൈതപൊയിൽ, അസീസ് നിര്യാതനായി
പുതുപ്പാടി: കൈതപൊയിൽ ആനോറമ്മൽ താമസിക്കുന്ന അസീസ് (55) നിര്യാതനായി. ഭാര്യ: സുബൈദ മക്കൾ; സജീർ, സജ്‌ന മരുമക്കൾ: ജംഷീർ മണ്ണാർക്കാട്, മുഹ്സിന മയ്യിത്ത് നിസ്കാരം ഇന്ന്16-4-2024 രാവിലെ 10 മണിക്ക് കൈതപ്പൊയിൽ ജുമാമസ്ജിദിൽ നടക്കും.
Balussery, മങ്കയത്തിനു സമീപം അഗ്നിബാധ
Balussery: പനങ്ങാട് പഞ്ചായത്തിലെ മങ്കയത്തിനു സമീപം ആറാം വാർഡിൽ ഏകദേശം 10 ഏക്കറോളം വരുന്ന മലയിൽ വൻ അഗ്നിബാധ . ജമാൽ പൂനൂർ, നാസർ എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം വലിയ മരങ്ങളും അടിക്കാടുകളും കൃഷിസ്ഥലവും ഉൾപ്പെടുന്ന പ്രദേശമാണ്.ഈ സ്ഥലത്തും ഇതിന്റെ സമീപപ്രദേശങ്ങളിലും തീപിടുത്തം ഉണ്ടാവുന്നത് പതിവ് സംഭവമായിരിക്കുകയാണ്. പേരാമ്പ്ര സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബൈജുവിന്റെ നേതൃത്വത്തിൽ പേരാമ്പ്ര നിലയത്തിൽ നിന്നും വന്ന അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് […]
Thamarassery, നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് സാരമായി പരുക്കേറ്റു.
Thamarassery: കാരാടി കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തു വെച്ച് നിർത്തിയിട്ട് ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികന്സാസാരമായി പരുക്കേറ്റു. കാരാടി ചടച്ചിക്കുന്നുമ്മൽ സാജിർ (36)നാണ് പരുക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം സാജിറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി 11 മണിയോടെയായിരുന്നു അപകടം