Kozhikode: പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന്‍ ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പാറക്കും ഇടയിലാണ് ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. മീഡിയവണ്‍ ചാനല്‍ വിഷ്വല്‍ എഡിറ്റര്‍ വി.ഫാസിലിന്റെ സഹോദരിയാണ് മരിച്ച സെന്‍സി.
അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ പയ്യോളി – വടകര ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറക്ക് സമീപം ആറുവരിപാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്താണ് അപകടം.
കണ്ണൂരിൽനിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെ കുട്ടികളടക്കം എട്ട് പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വൺവേയായി താൽക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്.
കാറിന്‍റെ മുൻഭാഗം പൂർണമായും നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന തൻസിയെയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കാനായത്.