Thamarassery, NGO യൂനിയൻ സംസ്ഥാന സമ്മേളനം ;വിളമ്പര ജാഥ നടത്തി
Thamarassery: 2024 ജൂൺ 22,23,24 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന കേരള.എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള താമരശ്ശേരി ഏരിയയുടെ വിളംബര ജാഥ 2024 ജൂൺ 19 ന് താമരശ്ശേരിയിൽ വെച്ച് നടന്നു. കാരാടിയിൽ നിന്നും പഴയസ്റ്റാൻ്റിലേക്ക് 300 ഓളം പേർ പങ്കെടുത്ത വിളംബരജാഥയ്ക്ക് ഏരിയാ സെക്രട്ടറി ടി.സി.ഷീന ഏരിയാ പ്രസിഡണ്ട് ജോസ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
Thamarassery, കുറുന്തോട്ടികണ്ടി ഇമ്പിച്ചി മോയിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി.
Thamarassery: കുറുന്തോട്ടികണ്ടി ഇമ്പിച്ചി മോയിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (93) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി മാസ്റ്റർ, മജീദ്, റുക്കിയ, പരേതരായ ഉമ്മെത്തി, ആമിനക്കുട്ടി. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദ്.
Thamarassery, പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.
Thamarassery:പരപ്പൻ പോയിൽ വല്ലോണ മുഹമ്മദിന്റെ മകളും എടവലത്ത് മുഹമ്മദിന്റെ മകൻ അർഷദിന്റെ ഭാര്യയുമായ ജസീറ (വിച്ചി 36) പ്രസവത്തെ തുടർന്ന് മരണപ്പെട്ടു. കുഞ്ഞ് സുഖമായിരിക്കുന്നു. പരപ്പൻ പൊയിൽ വെല്ലോണ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവരുന്നത്. മാതാവ്: സുഹറ. സഹോദരങ്ങൾ: മുജീബ്, നജീബ്, സീനത്ത് മക്കൾ ഷഹ്മഷറിൻ മുഹമ്മദ് ഹിജാസ്. മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ
Thamarassery, കോരങ്ങാട് , പരേതനായ ഇമ്പിച്ചാലിയുടെ ഭാര്യ ആയിഷ നിര്യാതയായി.
Thamarassery, കോരങ്ങാട് ,പരേതനായ ഇമ്പിച്ചാലിയുടെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: ഹനീഫ മാസ്റ്റർ കോരങ്ങാട് (കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ ജനറൽ സെക്രട്ടറി ) ബഷീർ ,സഫിയ. മരുമക്കൾ : അബ്ദുൽ , അസീസ്, അസ്മ ബീവി. മയ്യത്ത് നിസ്കാരം ഇന്ന് (19/6/2024) രാത്രി 8:45 കോരങ്ങാട് ജുമാമസ്ജിദിൽ .
Thiruvambady, മണ്ഡലത്തിലെ 37.5 കി.മി വനാതിർത്തിയിൽ ഫെൻസിംഗ് നിർമ്മിക്കുന്നു.
Thiruvambady:മലയോര മണ്ഡലമായ തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 37.5 കി.മീ വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചതായിഎം എൽ എ ലിന്റോ ജോസഫ് അറിയിച്ചു. നിലവിൽ മണ്ഡലത്തിലെ 19 കി.മി വനാതിർത്തിയിൽ ഫെൻസിംഗ് പൂർത്തിയായിട്ടുണ്ട്. നബാർഡ് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ച് 12 കി.മി യും വനം വകുപ്പിന്റെ RKVVY പദ്ധതിയിൽ 125 ലക്ഷം രൂപക്ക് 15.5 കി.മി യും MLA ഫണ്ടിൽ ഉപയോഗപ്പെടുത്തി 10 കി.മിയും അടക്കമാണ് […]
Thamarassery, ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.
ജ്വല്ലറി കവർച്ച പ്രതി പിടിയിൽ…. Thamarassery, കാരാടിയിലെ സിയാ ഗോൾഡ് വർക്സ് എന്ന ജ്വല്ലറിയിൽ നിന്നും അരകിലോ വെള്ളി ആഭരണങ്ങൾ കവർച്ച നടത്തിയ പ്രതിയെ കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സതീശനെ(37)യാണ് ഇന്നലെ രാത്രി റൂറൽ എസ്.പി യുടെ കീഴിലുള്ള പ്രത്യേക സംഘം താമരശ്ശേരി ചുങ്കത്ത് വെച്ച് അറസ്റ്റ് ചെയ്തത്. […]
Thamarassery, ഇരു തുള്ളി പുഴയിൽ ദുർഗന്ധം, ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
Thamarassery: കൂടത്തായി വഴി ഒഴുകുന്ന ഇരുതുള്ളി പുഴയിൽ നിന്നും ദുർഗന്ധ വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകി. നൂറുകണക്കിന് ആളുകൾ അലക്കാനും, കുളിക്കാനും പുഴയിൽ പതിവായി എത്താറുണ്ട്, ജലനിധിയുടേയും, വാട്ടർ അതോറിറ്റിയുടേയും കുടിവെള്ള ടാങ്കുകളും പുഴയോരത്ത് നിലനിൽക്കുന്നുണ്ട്, താമരശ്ശേരി പട്ടണം, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതും ഈ പുഴയിൽ നിന്നാണ്. പുഴയുടെ കൈവരിതോടിനോട് ചേർന്ന് കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ സ്ഥിതി ചെയ്യുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും മാലിന്യം പുഴയിലേക്ക് ഒഴുക്കുമ്പോഴാണ് ദുർഗന്ധം ഉയരുന്നതെന്ന് […]
Wadakkanchery, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Wadakkanchery: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെയാണ് നൈഷാന ഇഷാൽ (78 ദിവസം) മരണമടഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
Thamarassery, ഫാ. സെബാസ്റ്റ്യൻ പൂക്കുളം നിര്യാതനായി
Thamarassery: താമരശ്ശേരി രൂപതാംഗം ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84) നിര്യാതനായി. ഈരൂട് വിയാനി വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1940 ജൂലൈ 23ന് പാലാ രൂപതയിലെ കൊഴുവനാൽ ഇടവകയിൽ പരേതരായ ജോൺ – അന്ന ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമനായി ജനിച്ചു. കുളത്തുവയൽ എൽ.പി., യൂ.പി. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ തത്വശാസ്ത്ര, […]
മരക്കൊമ്പ് ഒടിഞ്ഞു വീണ് ലൈൻ പൊട്ടി, Thamarassery, വൈദ്യുതി മുടങ്ങി
Thamarassery: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വൈദ്യുതി ലൈനിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണ് ലൈൻ പൊട്ടിയത് കാരണം വൈദ്യുതി മുടങ്ങി. 11 മണിയോടെ പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ.
Thiruvananthapuram, പ്ലസ് വൺ: മൂന്നാം അലോട്ട്‌മെന്റായി; പ്രവേശനം ഇന്നുമുതൽ.
Thiruvananthapuram: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച രാവിലെ 10ന് തുടങ്ങും. 21ന് വൈകീട്ട് അഞ്ച് വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.inൽ വഴി ലഭ്യമാകും. താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. ഈ വിദ്യാർഥികൾ ഈ ഘട്ടത്തിൽ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. സ്‌പോർട്സ് േക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റും പട്ടികവർഗ […]
Thamarassery, ഇരുതുള്ളി പുഴ മലിനമയം; നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
Thamarassery: ഇരുതുള്ളിപ്പുഴ മലിനമയാമെന്ന് വ്യാപക പരാതി. ഇരുതുള്ളി പുഴയിൽ കൂടത്തായി, അമ്പലമുക്ക്, ചുടല മുക്ക്, അണ്ടോണ, കരിങ്ങമണ്ണ ഭാഗങ്ങളിലെ വെള്ളത്തിലാണ് അസഹനീയമായ ദുർഗന്ധം ഉയർന്നത്. അറവ് മാലിന്യത്തിന് സമാനമായ മണമാണ് പുഴവെള്ളത്തിനുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി പുഴവെള്ളത്തിന് അസഹനീയമായ ദുർഗന്ധമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. താമരശ്ശേരി ടൗണിലേക്കും അയ്യായിരത്തോളം കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ജലനിധി പദ്ധതിയുടെ കിണറും പമ്പ് ഹൗസും നിലനിൽക്കുന്ന ഭാഗങ്ങളിലെ പുഴവെള്ളത്തിനാണ് ദുർഗന്ധം ഉയർന്നത്. ഇത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ […]