Thamarassery, ഫാ. സെബാസ്റ്റ്യൻ പൂക്കുളം നിര്യാതനായി

hop thamarassery poster
Thamarassery: താമരശ്ശേരി രൂപതാംഗം ഫാ. സെബാസ്റ്റ്യൻ പൂക്കുളം (84) നിര്യാതനായി. ഈരൂട് വിയാനി വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
1940 ജൂലൈ 23ന് പാലാ രൂപതയിലെ കൊഴുവനാൽ ഇടവകയിൽ  പരേതരായ ജോൺ – അന്ന ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമനായി ജനിച്ചു. കുളത്തുവയൽ എൽ.പി., യൂ.പി. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. വൈദിക പരിശീലനത്തിനൊടുവിൽ തലശ്ശേരിയിൽ വെച്ച് 1967 ഡിസംബർ 17ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ഡിസംബർ 18ന് കുളത്തുവയൽ ഇടവക ദൈവാലയത്തിൽ വെച്ച് പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test