Kozhikode, നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു
Kozhikode, മാവൂർ റോഡിൽ പൂവാട്ടുപറമ്പ്പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്ന് പത്തരയോടെ കൂടിയാണ് അപകടം സംഭവിച്ചത്.എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. പാറയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ടുറോഡരികിലെ വിന്റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്ത് തന്നെയുള്ള ടൈൽ വില്പന കേന്ദ്രത്തിലേക്കുമാണ് കാർ ഇടിച്ചു കയറിയത്.അപകടത്തിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട ഏതാനും ബുള്ളറ്റുകളും തൊട്ടടുത്ത് തന്നെയുള്ള ബൈക്കുകളും ഒരു കാറും തകർന്നിട്ടുണ്ട്. […]
Kozhikode, അപേക്ഷകരെ ഏജന്റുമാർ പിഴിയുന്നതിന് അറുതിവരുത്തി മോട്ടോർ വാഹന വകുപ്പ്.
Kozhikode: മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവിങ് ലൈസൻസും ആർ.സിയും കിട്ടാത്തവരെ ഏജന്റുമാർ പിഴിയുന്ന ഇടപാടിന് അറുതിവരുത്തി മോട്ടോർ വാഹന വകുപ്പ്. ഏജന്റുമാർ ഇടപെട്ട് വൻതുക വാങ്ങി രേഖകൾ കൈവശപ്പെടുത്തുന്നത് തടയിട്ടാണ് മോട്ടോർ വാഹന വകുപ്പ് പുതിയ നടപടികൾ കൈക്കൊള്ളുന്നത്. ഇനിമുതൽ അടിയന്തരഘട്ടങ്ങളിൽ രേഖകൾക്ക് ആവശ്യം വന്നാൽ ഉടമ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധു എന്നിവർ ഓഫിസുകളിലെത്തി നേരിട്ട് അപേക്ഷ നൽകണം. മാസങ്ങളായി രേഖകൾ ലഭിക്കാതിരുന്നതിനാൽ പല അപേക്ഷകർക്കും ജോലി സംബന്ധമായി ഡ്രൈവിങ് ലൈസൻസ് ഹാജരാക്കേണ്ടിയിരുന്നു. അടിയന്തരമായി ലഭിക്കേണ്ടിവരുന്ന […]
Kozhikode, 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം.
Kozhikode: ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ 13കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റെയും ധന്യയുടെയും മകൾ ദക്ഷിണ (13) ആണ് ജൂൺ 12ന് മരിച്ചത്. പരിശോധനഫലം വന്നപ്പോഴാണ് കുട്ടിക്ക് അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നെന്ന് കണ്ടെത്തിയത്. തലവേദനയും ഛർദിയും കാരണമാണ് ദക്ഷിണ ചികിത്സ തേടിയത്. ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര […]
Thamarassery, ചുരം ഏഴാം വളവിന് സമീപം മണ്ണിടിച്ചിൽ
Thamarassery, ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ.ഏഴാം വളവിന് താഴെയാണ് രാത്രി പെയ്ത ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് കല്ലുകൾ റോഡിൽ വീണ് കിടക്കുന്നത്, കോട മൂടിയാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ അപകടം സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിലാണ് റോഡിൽ കല്ലുകൾ കിടക്കുന്നത് കഴിഞ്ഞ ദിവസം എട്ടാം വളവിന് സമീപവും മണ്ണിടിഞ്ഞിരുന്നു.
Puthuppady, KSRTC ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
Puthuppady: വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ്റെ മേൽ KSRTC ബസ്സിടിച്ച് കൈതപ്പൊയിൽ കളപ്പുരക്കൽ ജോയ് എന്ന മാർക്കോസ് (65) മരിച്ചു. ലോട്ടറി വിൽപ്പനക്കാരനാണ്. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്, രാവിലെ 6 മണിയോടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.