Thamarassery, താലൂക്ക് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൊടുവള്ളി ബ്ലോക്ക് മെമ്പറും കല-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവു മായിരുന്ന കെ എം രാമൻകുട്ടി മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഡോക്ടർ കേശവനുണ്ണി ഹോസ്പിറ്റൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
Kozhikode, ആറു കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലളികള്‍ പിടിയില്‍
Kozhikode: ഒഡീഷയില്‍നിന്നും കോഴിക്കോട്ടേക്കു ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ആറു കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലളികള്‍ പിടിയില്‍.ഒഡീഷ സ്വദേശികളായ ബിഹാറ ചരണ്‍ സേത്തി (48), ബല്‍റാം ഗൗഡ (35) എന്നിവരെയാണ് മാങ്കാവ് ആഴ്‌ചവട്ടം സ്‌കൂളിന് സമീപത്തുനിന്നും പിടികൂടിയത്. കോഴിക്കോട് ടൗണ്‍ അസിസ്‌റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഒഡീഷയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ കുറെ നാളുകളായി […]
Koduvally, കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങിയതായി മന്ത്രി മുഹമ്മദ് റിയാസ്.
Koduvally:കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. തുരങ്കപാത യാഥാർഥ്യമായാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ കാർഷിക, വ്യാപാര, വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാവും. കൊടുവള്ളി മേഖലയുടെ മുഖച്ഛായ മാറും. 2043.70 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന […]
Mavoor, മേച്ചേരി കുന്ന് ഇളംകുറ്റി ശ്ശേരിയിൽ രവീന്ദ്രന്റെ ഭാര്യ സുമതി (76) നിര്യാതയായി.
Mavoor, മേച്ചേരി കുന്ന് ഇളംകുറ്റി ശ്ശേരിയിൽ രവീന്ദ്രന്റെ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: -ശശികുമാർ, അനിൽകുമാർ, സന്തോഷ്‌കുമാർ, ആശാലത, പ്രിയ. മരുമക്കൾ :സുനിത, രമണി, സ്മിത, അശോകൻ, പ്രദീപ് കുമാർ
Balussery, പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഒരു കോടിയുടെ പ്രവൃത്തികളും ഓപൺ ജിമ്മും ഒരുക്കും .
Balussery: കായിക പരിപാലനത്തിനായി ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഓപൺ ജിമ്മും സ്ഥാപിക്കും. എ.സി. ഷൺമുഖദാസ് സ്മാരക ഇൻഡോർ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഫുട്ബാൾ കോർട്ട്, ഫെൻസിങ്, ഗാലറി നവീകരണം എന്നിവ നടത്തും. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള 7 ലക്ഷം രൂപ ചെലവിട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ ഓപൺ ജിം […]
Poonoor, ചേപ്പാല തട്ടാരു പറമ്പിൽ പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.
Poonoor: ചേപ്പാല മഹല്ല് കമ്മറ്റി മുൻജന:സെക്രട്ടറി പരേതനായ ടി.പി. ആലിഹാജിയുടെ ഭാര്യ തട്ടാരു പറമ്പിൽ പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ടി.പി. അബ്ദുസ്സമദ് മാസ്റ്റർ ( റിട്ട: പ്രിൻസിപ്പാൾ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. സെക്രട്ടറി കേരള മുസ്ലിം ജമാ അത്ത് പൂനൂർ സോൺ) ടി.പി. അബ്ദുൽ ഹക്കീം സഫിയ മങ്ങാട്, ആയിഷ പാറക്കൽ’ ഹഫ്സ മച്ചക്കുളം മരുമക്കൾ മൊയ്തീൻ മുസ്ല്യാർ മങ്ങാട്. അബ്ദുൽ മജീദ് പാറക്കൽ മുഹമ്മദ് മച്ചക്കുളം. നജ്മ തച്ചം പൊയിൽ ‘റംല […]
ട്വന്റി 20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് King Kohli
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് Virat Kohli. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനം കാഴ്ച വെച്ചിരുന്നു ‘ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതില്‍ കപ്പുയര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കുന്നു. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്’, മത്സരത്തിന് ശേഷം കോഹ്‌ലി പറഞ്ഞു. ട്വന്റി 20 ലോകകപ്പില്‍ രണ്ടാം കിരീടം ഉയര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. […]
Perambra, കുറുക്കന്റെ ആക്രമണത്തിൽ വയോധിക അടക്കം മൂന്നു പേർക്ക് പരിക്ക്
Perambra: പന്നിമുക്കിൽ കുറുക്കന്റെ ആക്രമണത്തിൽ വയോധിക അടക്കം മൂന്നുപേർക്ക് പരിക്ക്. പന്നിമുക്ക് പിലാതോട്ടത്തിൽ താഴ ചിരുത(68)ക്ക് ആണ് പരിക്കേറ്റത്. വീട്ടിനകത്ത് ഇരിക്കുകയായിരുന്ന വയോധികയെ പിൻവാതിലിലൂടെ കയറിയ കുറുക്കൻ ആക്രമിക്കുകയായിരുന്നു.കൈക്കും കാലിനും മുറിവേറ്റിട്ടുണ്ട്.മുഖത്ത് കടിക്കാൻ ചാടിയപ്പോൾ സ്റ്റൂൾ എടുത്ത് അടിച്ചതിനെതുടർന്നാണ് കുറുക്കൻ ഓടിപ്പോയത്.പേരാമ്പ്ര താലൂക് ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു.ഇവരെക്കൂടാതെ മഞ്ചാം കണ്ടി നിത്യ, പിലാറത്ത്താഴ ഷിനു എന്നിവർക്ക് നേരെയും കുറുക്കന്റെ ആക്രമണം ഉണ്ടായി.ഇവർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി.