Kozhikode, ആറു കിലോ കഞ്ചാവുമായി രണ്ട്‌ അതിഥി തൊഴിലളികള്‍ പിടിയില്‍

hop thamarassery poster
Kozhikode: ഒഡീഷയില്‍നിന്നും കോഴിക്കോട്ടേക്കു ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന ആറു കിലോ കഞ്ചാവുമായി രണ്ട്‌ അതിഥി തൊഴിലളികള്‍ പിടിയില്‍.ഒഡീഷ സ്വദേശികളായ ബിഹാറ ചരണ്‍ സേത്തി (48), ബല്‍റാം ഗൗഡ (35) എന്നിവരെയാണ്‌  മാങ്കാവ്‌ ആഴ്‌ചവട്ടം സ്‌കൂളിന്‌ സമീപത്തുനിന്നും പിടികൂടിയത്‌. കോഴിക്കോട്‌ ടൗണ്‍ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.
ഒഡീഷയില്‍നിന്ന്‌ വന്‍തോതില്‍ കഞ്ചാവ്‌ കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്നതായി പോലീസിന്‌ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ ഇവര്‍ കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തില്‍ ആയിരുന്നു. ഇവരില്‍നിന്നു കഞ്ചാവ്‌
കൈപ്പറ്റുന്ന മയക്കുമരുന്ന്‌ മാഫിയകളെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. മാസത്തില്‍ ഒന്നും രണ്ടും തവണയാണ്‌ ഇവര്‍ ഒഡീഷയില്‍ പോയി വൻതോതിൽ കഞ്ചാവ്‌ കോഴിക്കോട്‌ എത്തിച്ചിരുന്നത്‌.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test