Thamarassery, ലഘുഭക്ഷണ വിതരണം നടത്തി
ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി Thamarassery, താലൂക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഘുഭക്ഷണ വിതരണം നടത്തി.എം പി സി ജംഷിദ്, കാവ്യ വി ആർ, അഭിനന്ദ് താമരശ്ശേരി, സിദ്ധിക്ക്, ഷൈജു കെ പി,റഫീഖ്, ഫിറോസ്,നൗഷാദ്, ഇർഷാദ്,നിസാമുദ്ധീൻ അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി.
Thiruvambady, ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
Thiruvambady: ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു. ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത ഒരെ ഒരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി, മരണശേഷം ഒരു വർഷം പിന്നിട്ട ഈ വേളയിലും ഉമ്മൻ ചാണ്ടിയുടെ പൊതുപ്രവർത്തനത്തിന് പ്രസക്തി ഏറിവരുകയാണ് ചെയ്യുന്നത്. ഇന്നത്തെ രാഷ്ട്രീയ, സാമൂഹീക നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന പാത പിൻതുടരണമെന്ന് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. […]
Thamarassery, കഞ്ചാവ് വേട്ട;KSRTC ബസ് യാത്രക്കാരനിൽ നിന്നും 6.908 കിലോഗ്രാം കഞ്ചാവ് പിടികൂടി, കുന്ദമംഗലം സ്വദേശി പിടിയിൽ.
Thamarassery : താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കോഴിക്കോട് നിന്നും – സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിൽ നിന്നും ഇറങ്ങിയ കാരന്തൂർ ഉഴിപ്പാട്ടിൽ രഞ്ജിത്ത് കുമാറിൻ്റെ പക്കൽ നിന്ന് ബാഗിൽ സൂക്ഷിച്ച 6.908 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊടുവള്ളിയിലും താമരശ്ശേരിയിലും വൻ മയക്കുമരുന്ന് വേട്ട. ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച16.400. കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ കോഴിക്കോട് റൂറൽ എസ്.പി ഡോ.അർവിന്ദ് സുകുമാർ.ഐ. പി.എസ് ൻ്റെ കീഴിലുള്ള പ്രത്യേക […]
കനത്ത കാറ്റിലും മഴയിലും Thamarassery,മേഖലയിൽ വ്യാപക നാശനഷ്ടം
Thamarassery: കനത്ത കാറ്റിലും മഴയിലും താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം പരപ്പൻ പൊയിൽ എളേറ്റിൽ റോഡിൽ കത്തറമ്മൽ അങ്ങാടിക്ക് സമീപം മരം കടപുഴകി വീണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണു. തച്ചംപൊയിൽ പൂക്കോട് മരം വീണ് വൈദുതി തൂണുകൾ തകർന്നു. താമരശ്ശേരിയിൽ വൈദുതി മുടങ്ങി, ചുടലമുക്ക് അരേറ്റക്കുന്ന് സാലിമിന്റെ വീടിൻ്റെ അടുക്കള ഭാഗത്ത് മുകളിൽ മരം വീണ് സ്ലാബ് തകർന്നു.
Thamarassery, കനത്ത മഴ;വീടിനകത്താകെ ഉറവ പൊങ്ങി, ദുരിതത്തിലായി കുടുംബം.
Thamarassery: വെണ്ടേക്ക്മുക്ക് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹോട്ടൽ തൊഴിലാളിയായ തിരുവോണം വീട്ടിൽ ഹരികൃഷണനും, ഭാര്യ സവിതയുമാണ് ദുരിതത്തിലായത്’. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് വീടിനകത്ത് നിലത്ത് ഒട്ടിച്ച ടൈൽസിന് ഇടയിലൂടെ വെള്ളം ചീറ്റി തുടങ്ങിയത്, വീടിൻ്റെ അടുക്കളും, കടപ്പുമുറിയും ,ഡൈനിംഗ് ഹാളും വെള്ളത്തിൽ മുങ്ങി, അകത്ത് അര അടിയിൽ അധികം വെള്ളം ഉയർന്ന് പുറത്തേക്ക് ഒഴുകി തുടങ്ങി. വീട്ടിൽ കരണ്ട് ഉപയോഗിക്കാനും പറ്റാതായി. ഇനി എന്തു ചെയ്യണമെന്ന് അറിയാതെ വിശമിച്ചിരിക്കുകയാണ് കുടുംബം
Malappuram, കുട്ടികൾ വാട്ടർപ്രൂഫാണോ? സ്കൂൾ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടർക്ക് കുട്ടികളുടെ ചോദ്യപ്പെരുമഴ.
Malappuram: മലപ്പുറത്തെ കുട്ടികൾ എന്താ വാട്ടർപ്രൂഫാണോ? മലപ്പുറത്ത് പെരും മഴയാണല്ലോ…സാറ് മലപ്പുറം ജില്ലയിൽ ഇല്ലേ? കോഴിക്കോട് ഒക്കെ അവധി ആണ്. ബോർഡറിലെങ്കിലും പ്രഖ്യാപിക്കാൻ പറ്റുമോ? നിങ്ങൾ മലപ്പുറത്തെ കുട്ടികളെ വെല്ലുവിളിക്കുകയാണോ കലക്ടറേ? സർ, അങ്ങ് കാണാത്തത് ആണോ അതോ കണ്ടില്ല എന്ന് നടിക്കുന്നത് ആണോ? കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തെങ്കിലും ലീവ് അനുവദിക്കണം. മഴ ഒക്കെ അവസാനിച്ചു ശനിയാഴ്ച ക്ലാസ് വെച്ചാലും കുഴപ്പം ഇല്ല. വല്ലതും സംഭവിച്ചിട്ടല്ല സർ മുൻകരുതൽ എടുക്കേണ്ടത്. സംഭവിക്കുന്നതിനു മുമ്പാണ്. അത് എങ്ങനെ വിദ്യാഭ്യാസം […]